വീണ്ടും താഴോട്ട്; പവന് 80 രൂപ കുറഞ്ഞു
Posted On November 16, 2024
0
134 Views

സംസ്ഥാനത്ത് സ്വർണവിലയില് ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6935 രൂപയായി.മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് ഇന്നലെ സ്വര്ണവിലയില് നേരിയ മുന്നേറ്റമുണ്ടായത്.
സ്വര്ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇടിവ് തുടങ്ങിയത്.
ഡോളര് കരുത്താര്ജിച്ചതും അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കല് സംബന്ധിച്ച അനിശ്ചിതത്വവുമാണ് സ്വര്ണത്തെ ബാധിച്ചത്.