വിമാന പ്രതിഷേധം; ഒന്നാം പ്രതി ഫര്സീന് റൗഡി ലിസ്റ്റിലുള്ളയാളെന്ന് സര്ക്കാര് കോടതിയില്
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില് പ്രതിഷേധിച്ച ഫര്സീന് മജീദ് റൗഡി ലിസ്റ്റിലുള്ളയാളെന്ന് സര്ക്കാര് കോടതിയില്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോളാണ് പ്രോസിക്യൂഷന് ഇക്കാര്യം അറിയിച്ചത്. ഇയാള്ക്കെതിരെ 13 കേസുകളുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. വിമാനക്കേസില് ഒന്നാം പ്രതിയാണ് ഫര്സീന്. യൂത്ത് കോണ്ഗ്രസ് മട്ടന്നൂര് മണ്ഡലം പ്രസിഡന്റ് കൂടിയായ ഫര്സീന് മജീദ്, കണ്ണൂര് ജില്ലാ സെക്രട്ടറി നവീന്കുമാര് എന്നിവരെ ജൂണ് 27 വരെ റിമാന്ഡ് ചെയ്തിരുന്നു.
കേസില് വ്യോമയാന നിയമങ്ങള് കൂടി ചുമത്തിയിട്ടുള്ളതിനാല് മജിസ്ട്രേറ്റ് കോടതിക്ക് കേസ് പരിഗണിക്കാന് അധികാരമില്ലെന്ന് പ്രോസിക്യൂഷന് വാദിച്ചു. വാദം അംഗീകരിച്ച കോടതി കേസ് ജില്ലാ കോടതിയിലേക്ക് മാറ്റി. മൂന്നു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.
മുട്ടന്നൂര് എയുപി സ്കൂളില് അധ്യാപകനായിരുന്ന ഫര്സീനെ 15 ദിവസത്തേക്ക് മാനേജ്മെന്റ് സസ്പെന്ഡ് ചെയ്തിരിക്കുകയാണ്. രക്ഷിതാക്കള് കുട്ടികളുടെ ടിസിക്കായി കൂട്ടമായി എത്തിയതിനെ തുടര്ന്നാണ് ഇയാളെ സസ്പെന്ഡ് ചെയ്തത്. അധ്യാപകനാകാനുള്ള യോഗ്യതയില്ലെന്ന് ഡിഡിഇ നടത്തിയ പരിശോധനയില് കണ്ടെത്തിയതിനെ തുടര്ന്ന് ഇയാള്ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ വിജിലന്സ് വിഭാഗം അന്വേഷണം നടത്തും.
Content Highlights: Farzin Majeed, Flight, CM, Indigo