വിമാനത്തിലെ പ്രതിഷേധം; അധ്യാപകനായ ഫര്സീന് മജീദിനെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ മുദ്രാവാക്യം വിളികളുമായി പാഞ്ഞടുത്ത സംഭവത്തില്‍ അധ്യാപകനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സീന് മജീദിനെ സസ്പെന്‍ഡ് ചെയ്തു. യുത്ത് കോണ്‍ഗ്രസ് മുട്ടന്നൂര് മണ്ഡലം പ്രസിഡന്റായ ഇയാള്‍ മുട്ടന്നൂര് എയുപി സ്കൂളില്‍ അധ്യാപകനാണ്. സ്കൂള്‍ മാനേജ്മെന്റാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്. 15 ദിവസത്തേക്കാണ് സസ്പെന്ഷന്. സംഭവത്തില്‍ ഡിഡിഇ സ്കൂളിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് നടപടി.
ഇയാളെ സ്കൂളില്‍ നിന്ന് നീക്കണമെന്ന് നിരവധി രക്ഷാകര്ത്താക്കള് ആവശ്യമുന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിരവധി പേര് കുട്ടികള്‍ക്ക് ടിസി നല്‍കണമെന്ന ആവശ്യവുമായാണ് സ്കൂളില്‍ എത്തിയത്. ഇതേത്തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ ഫര്‍സീനെ സസ്പെന്‍ഡ് ചെയ്തതെന്ന് സൂചനയുണ്ട്. അതേസമയം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് കസ്റ്റഡിയിലായെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷനെന്ന് സ്കൂള്‍ മാനേജ്മെന്റ് വിശദീകരിച്ചു.
ഫര്സീന് മജീദ്, നവീന്‍ കുമാര്‍, സുനീത് കുമാര്‍ എന്നിവരെ പ്രതിചേര്‍ത്താണ് സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുനീത് കുമാര്‍ ഒൡവിലാണ്. പ്രതിഷേധത്തിന്റെ വീഡിയോ ചിത്രീകരിച്ച ഇയാള്‍ സംഭവത്തിന് ശേഷം വിമാനത്താവളത്തില്‍ നിന്ന് കടന്നിരുന്നു. ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്.
Content Highlights: Farzin Majeed, Flight, Youth Congress, Kannur, Suspension, Chief Minister