അവതാര്‍-2 കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല; വിലക്കേര്‍പ്പെടുത്തി തീയേറ്ററുടമകളുടെ സംഘടന

അവതാര്‍-2ന് കേരളത്തില്‍ വിലക്കേര്‍പ്പെടുത്തി തീയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്. ഡിസംബര്‍ 16നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയില്‍ തിയറ്റര്‍ വിഹിതത്തിന്റെ അറുപത് ശതമാനമാണ് വിതരണക്കാര്‍ ചോദിക്കുന്നത്. അതേസമയം 55 ശതമാനത്തില്‍ അധികം തുക നല്‍കാനാകില്ലെന്നാണ് തീയേറ്റര്‍ ഉടമകളുടെ നിലപാട്.
ഇതേത്തുടര്‍ന്നാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്യേണ്ടതില്ലെന്ന് ഫിയോക് തീരുമാനിച്ചത്. 2009ല്‍ പുറത്തിറങ്ങിയ അവതാര്‍ എന്ന ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. സാം വര്‍തിങ്ടണ്‍, സോ സല്‍ദാന, സ്റ്റീഫന്‍ ലാങ്, മാട്ട് ജെറാള്‍ഡ്, ക്ലിഫ് കര്‍ടിസ്, കേറ്റ് വിന്‍സ്ലെറ്റ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിനായി മലയാളികളും കാത്തിരിപ്പിലാണ്.