ഫയര്‍ഫോഴ്സിന് യൂണിഫോം ഇനി സര്‍ക്കാര്‍ വാങ്ങി നല്‍കില്ല; പകരം 5 വര്‍ഷത്തിലൊരിക്കല്‍ അലവന്‍സ്
സംസ്ഥാനത്തെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സേനാംഗങ്ങള്‍ക്ക് യൂണിഫോം വാങ്ങി നല്കുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. പകരം അലവന്‍സ് നല്‍കാനാണ് നീക്കം. ഒരാള്‍ക്ക് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ 5000 രൂപ വീതം അനുവദിക്കും. ബില്‍ സമര്‍പ്പിക്കുന്നതിന് അനുസരിച്ച് തുക നല്‍കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. യൂണിഫോം സാമഗ്രികള്‍ വാങ്ങി നല്കാന് 3.13 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫയര്‍ഫോഴ്സ് മേധാവി ഡോ.ബി. സന്ധ്യ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
പ്രകൃതിദുരന്തം, തീപ്പിടിത്തം തുടങ്ങി ജീവനും സ്വത്തിനും അപകടമുണ്ടാകുന്ന ഘട്ടങ്ങളില്‍ സേന അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ രക്ഷാപ്രവര്‍ത്തനത്തിലും കാക്കി നിറത്തിലുള്ള യൂണിഫോം ധരിച്ചാണ് സേനാംഗങ്ങള്‍ പങ്കെടുക്കുന്നത്. അതിനാല്‍ യൂണിഫോം പെട്ടെന്ന് നശിക്കുന്നു. പ്രതിവര്‍ഷം യൂണിഫോം അലവന്‍സ് അനുവദിക്കുന്നത് തുണി വാങ്ങാന്‍ മാത്രമാണ്. യൂണിഫോമിന്റെ ഭാഗമായ മറ്റുള്ളവ സ്വന്തംനിലയിലാണ് വാങ്ങി ധരിക്കുകയെന്ന് കത്തില്‍ പറയുന്നു.
സ്വന്തം ജീവന് പണയപ്പെടുത്തി ദുരന്തമുഖത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യൂണിഫോമും അനുബന്ധ സാമഗ്രികളും വാങ്ങിനല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇതിന് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തില്‍ 2017-18 വര്‍ഷം 9.77 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, ഫണ്ടിന്റെ കുറവു മൂലം എല്ലാം വാങ്ങി നല്‍കാനായില്ലെന്നും കത്തില്‍ പറയുന്നു.
Content Highlights: Kerala Fire and Rescue Force, Uniform, Home Department, Kerala Government