മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവം; വെടിയുതിർത്തത് കരയിൽ നിന്നാകാമെന്ന് പ്രാഥമിക നിഗമനം
Posted On September 8, 2022
0
332 Views
ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയുണ്ടയേറ്റ സംഭവത്തിൽ ആയുധ വിദ്ഗധരുടെ സഹായം തേടി പൊലീസ്. ഇന്നലെയാണ് ഫോർട്ട് കൊച്ചിയിൽ കടലിൽ വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത്.
ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. രാവിലെ 11.30 ഓടെ ഫോര്ട്ട് കൊച്ചിയില് നേവിയുടെ ക്വാര്ട്ടേഴ്സിന് സമീപമായിരുന്നു സംഭവം
വെടിയുണ്ട ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചു. കരയിൽ നിന്ന് തന്നെയാകാം വെടിയുതിർത്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Trending Now
An anthem forged in fire!👑🔥
October 29, 2025













