തിരുവനന്തപുരത്ത് ഇരുപതുകാരിയെ വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമായി മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം പട്ടത്ത് ഇരുപതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്രയാണ് മരിച്ചത്. വീട്ടിനുള്ളില്‍ അടച്ചിട്ട മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയിലും മൂക്കില്‍ ക്ലിപ്പിട്ട നിലയിലുമാണ് മൃതദേഹം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്ന സമയത്താണ് മരണം സംഭവിച്ചിരിക്കുന്നത്. സാന്ദ്രയ്ക്ക് മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന ശീലമുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. യുവതി ഇപ്പോള്‍ പഠിക്കാന്‍ പോകുന്നില്ല.
അമ്മ ജോലി കഴിഞ്ഞു വന്ന് വിളിച്ചപ്പോള്‍ കതകു തുറന്നില്ല. പിന്നീട് കതകു തുറന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്.