ഗ്രീഷ്മ ആശുപത്രി വിട്ടു; അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി
പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്നാണ് ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയാണ് മജിസ്ട്രേറ്റ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് ഗ്രീഷ്മയെ ജയിലിലേക്ക് മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലേക്കാണ് മാറ്റിയത്. രണ്ട് ദിവസം മുന്‍പ് ഡിവൈഎസ്പി ഓഫിസിന് പുറത്തെ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന ലൈസോള്‍ കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുണ്ടായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയില്‍ ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഡിസ്ചാര്‍ജ് നല്‍കിയത്. കസ്റ്റഡി ഒഴിവാക്കാന്‍ ഗ്രീഷ്മ മനപൂര്‍വം ആശുപത്രിയില്‍ തുടരുന്നുവെന്നാണ് ഇന്നും പൊലീസ് ആരോപിച്ചത്. ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ നല്കി.