അനധികൃത സ്വത്തുസമ്പാദനം; കെ എം ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
Posted On May 24, 2023
0
28 Views

കെ എം ഷാജിക്കെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നു മാസത്തേക്കാണ് സ്റ്റേ. കേസ് റദ്ദാക്കണെന്ന് ആവശ്യപ്പെട്ട് കെഎം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കേസില്‍ തനിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്നായിരുന്നു ഷാജിയുടെ വാദം. ഹര്‍ജി മൂന്ന് മാസത്തിനുശേഷം വീണ്ടും പരിഗണിക്കും.
ഷാജിക്കെതിരായ മറ്റൊരു വിജിലന്‍സ് കേസ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലൊണ് മറ്റൊരു വിജിലന്‍സ് കേസിലും ഷാജിക്ക് താത്ക്കാലിക ആശ്വാസമായി കേസ് ഹൈക്കോടതി സ്റ്റേ ചെയ്തത്.