എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്
സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട്, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ സാധാരണയേക്കാള്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.
കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36°C വരെയും, *കണ്ണൂര്‍,മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ 35°C വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൊവ്വാഴ്ച ഈ ജില്ലകളിലെ മലയോര പ്രദേശങ്ങള്‍ ഒഴികെ, ഈ ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.