ജോലിക്കിടെ അക്രമിയുടെ കുത്തേറ്റുമരിച്ച ഡോ.വന്ദനാദാസിന്റെ സ്മരണയ്ക്കായി ആശുപത്രി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റുമരിച്ച യുവഡോക്ടർ വന്ദനാദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കള്‍ കടുത്തുരുത്തി മധുരവേലിയില്‍ ആരംഭിക്കുന്ന ആശുപത്രി ആരംഭിക്കുന്നു . ആശുപത്രിയുടെ ഉദ്ഘാടനം ഈ മാസം 17-ന് 11.30-ന് അഡ്വ. മോൻസ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. .
മധുരവേലി പ്ലാമൂട് ജങ്ഷന് സമീപം ലക്ഷ്മി കോംപ്ലെക്സിലാണ് ആശുപത്രി. ദിവസവും രാവിലെ ഒൻപതുമുതല് വൈകീട്ടുവരെയാകും ക്ലിനിക്ക് പ്രവർത്തിക്കുക. വന്ദനയുടെ പേരില്‍ തുടങ്ങുന്ന രണ്ടാമത്തെ ആതുരാലയമാണിത്. കഴിഞ്ഞ ഒക്ടോബറില്‍ ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്ബില്‍ വന്ദനയുടെ പേരില്‍ ആശുപത്രി പ്രവർത്തനം തുടങ്ങിയിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സർജനായി ജോലിചെയ്യവേ, പോലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റാണ് 2023 മേയ് 10-ന് പുലർച്ചെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുചിറയില്‍ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളായിരുന്നു വന്ദന.
മുട്ടുചിറയിലെ ഡോ. വന്ദനാദാസിന്റെ വസതിക്കുസമീപം മറ്റൊരു ആശുപത്രി നിർമിക്കാനും രക്ഷാകർത്താക്കള്‍ക്ക് പദ്ധതിയുണ്ട്. ഇതിനായി ട്രസ്റ്റ് രൂപവത്കരിക്കും. പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ വന്ദനയുടെ ആഗ്രഹമായിരുന്നെന്ന് മാതാപിതാക്കളായ ടി. വസന്തകുമാരിയും കെ.ജി. മോഹൻദാസും പറഞ്ഞു.
മധുരവേലി പ്ലാമൂട് ജംഗ്ഷന് സമീപം ലക്ഷ്മി കോംപ്ലക്സിലാണ് ആശുപത്രി. ദിവസവും രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് വരെയാകും ക്ലിനിക്ക് പ്രവർത്തിക്കുക. വന്ദനയുടെ പേരില്‍ തുടങ്ങുന്ന രണ്ടാമത്തെ ആതുരാലയമാണിത്. കഴിഞ്ഞ ഒക്ടോബറില്‍ ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്ബില്‍ വന്ദനയുടെ പേരില്‍ ആശുപത്രി പ്രവർത്തനം തുടങ്ങിയിരുന്നു. പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ എന്നത് വന്ദനയുടെ ആഗ്രഹമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
കേരളത്തിലെ കൊട്ടാരക്കരയിൽ 2023 മെയ് 10 നാണ് ഡോ. വന്ദന ദാസിന്റെ കൊലപാതകം നടന്നത്. പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി ആശുപത്രി ഡ്യൂട്ടിക്കിടെ വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം പൂയപ്പള്ളി സ്വദേശിയും സ്കൂൾ അധ്യാപകനാണ് കൃത്യം ചെയ്തത്.
വന്ദന ദാസ് കൊല്ലത്തെ അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പഠിച്ച മെഡിക്കൽ ഡോക്ടറായിരുന്നു. ഇന്റേൺഷിപ്പ് പരിശീലനത്തിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. 2023 മെയ് 10 ന് പുലർച്ചെ 4:30 ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഒരു കുറ്റവാളിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നു.
പോലീസ് പറയുന്നതനുസരിച്ച്, അപ്പർ പ്രൈമറി സ്കൂൾ അധ്യാപകനായ സന്ദീപിനെ പൂയപ്പള്ളിയിൽ ഒരു കാലിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി. മദ്യലഹരിയിലായിരുന്ന ഇയാളെ പോലീസ് പിടികൂടി വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടുത്ത ബന്ധു ഉൾപ്പെടെ രണ്ടുപേരാണ് ആശുപത്രിയിൽ എത്തിയത്.
ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും ആശുപത്രിയിലെ ഡ്രസിങ് റൂമിലിരുന്ന് മറ്റൊരാളെയും സന്ദീപ് ആക്രമിക്കാൻ തുടങ്ങി. ഇത് കണ്ട് ഡോക്ടർ വന്ദന ഒഴികെ ചുറ്റുമുള്ളവരെല്ലാം ഓടി രക്ഷപ്പെട്ടു. തുടർന്ന് സന്ദീപ് ഡ്രസിങ് റൂമിൽ നിന്ന് കത്രിക എടുത്ത് ഡോക്ടർ വന്ദനയെ ഒന്നിലധികം തവണ കുത്തുകയായിരുന്നു. വന്ദനയുടെ നെഞ്ചിലും കഴുത്തിലും ഒന്നിലധികം മുറിവുകൾ ഉണ്ടായി, ഉടൻ തന്നെ അവരെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല .