ചെന്നൈ നഗരത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്
Posted On August 2, 2025
0
109 Views
ചെന്നൈ നഗരത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ 7 മാസത്തിനിടെ വൻ വർധനയുണ്ടായതായി ആഭ്യന്തര യാത്രക്കാരുടെ കണക്കുകൾ. ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്രക്കാർ കൂടിയിട്ടുണ്ട് .വിദേശ യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വർധനസിംഗപ്പൂർ, മലേഷ്യ, ദുബായ്, അബുദാബി, ഷാർജ, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്. 2025 ആരംഭിച്ച ശേഷം ചെന്നൈ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ 8 ശതമാനത്തിലേറെ വർധനയുണ്ടായി.












