മധ്യപ്രദേശിലെ ജബല്പൂരില് വമ്ബന്‍ സ്വര്‍ണ ശേഖരമുണ്ട് എന്ന് കണ്ടെത്തല്‍

സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നതിനിടെ ഇന്ത്യയില്‍ വമ്ബന്‍ സ്വര്‍ണ ശേഖരമുണ്ട് എന്ന് കണ്ടെത്തല്‍. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് വലിയ ശേഖരമുണ്ട് എന്ന് തെളിഞ്ഞത്. ജബല്‍പൂര്‍ ജില്ലയിലെ സിഹോറ താലൂക്കിലാണ് ഭൂമിക്കടയില്‍ മഞ്ഞലോഹം. വര്‍ഷങ്ങളായി നടത്തിവന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
പരിശോധന നടത്തിയ പ്രദേശത്ത് 100 ഹെക്ടറില്‍ ഭൂമിക്കടിയിലാണ് സ്വര്‍ണം. കൂടെ ചെമ്ബ്, മാംഗനിസ് ഉള്‍പ്പെടെ ധാതു സമ്ബന്നമാണ് ഈ പ്രദേശം എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിശദമായ പരിശോധന നടത്തിയാല്‍ സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്താന്‍ സാധിക്കും. ലക്ഷക്കണക്കിന് ടണ്‍ സ്വര്‍ണം ഇവിടെയുണ്ട് എന്നാണ് കണക്കാക്കുന്നത്. അറിയാം കൂടുതല്‍ വിവരങ്ങള്‍…
പുതിയ കണ്ടെത്തല്‍ മധ്യ ഇന്ത്യയിലെ മാത്രമല്ല, രാജ്യത്തിന്റെ മൊത്തം സാമ്ബത്തിക രംഗത്തിന് ഉത്തേജനമാകുമെന്നാണ് കരുതുന്നത്. ഇരുമ്ബ്, മാംഗനീസ് എന്നിവ ഇവിടെയുണ്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിശദമായ പരിശോധന നടന്നത്. 100 ഹെക്ടറില്‍ സ്വര്‍ണം ആഴ്ന്ന് കിടക്കുന്നു എന്നാണ് പ്രാഥമിക പരിശോധനയില്‍ തെളിയുന്നത്.