മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ വി. ബി. അജയകുമാർ അന്തരിച്ചു

മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ വി. ബി. അജയകുമാർ (48) അന്തരിച്ചു. ദളിത്, ആദിവാസി, പാർശ്വവൽകൃത സമൂഹങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന റൈറ്റ്സ് എന്ന എൻജിഒയുടെ സ്ഥാപകനാണ് ഇദ്ദേഹം . ഇപ്പോൾ അലയൻസ് ഫോർ ക്ലൈമറ്റ് ഫ്രണ്ട്ലൈൻ കമ്യൂണിറ്റീസ് എന്ന എൻജിഒയുടെ ഗ്ലോബൽ കൺവീനർ ആയി പ്രവർത്തിക്കുന്നു. ഞായർ പുലർച്ചെ തിരുവനന്തപുരം ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.ഞായർ ഉച്ചയ്ക്ക് ഒന്ന് മുതൽ 4 വരെ കൊടുങ്ങല്ലൂരിലെ വസതിയിൽ പൊതുദർശനം. സംസ്ക്കാരം വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ ചപ്പാറ ശ്മശാനത്തിൽ.നർമ്മദ ബച്ചാവോ അന്തോളൻ, പീപ്പിൾസ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളിൽ പ്രവർത്തനം തുടങ്ങിയ അജയകുമാർ നിരവധി യു എൻ സമ്മേളനങ്ങളിൽ പാർശ്വവൽകൃത സമൂഹങ്ങൾക്കായി പ്രബന്ധങ്ങൾ അവതരിപ്പിച്ചു.