ചടയമംഗലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം ചടയമംഗലത്ത് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അടൂര്‍ പള്ളിക്കല്‍ ഇളംപള്ളില്‍ വൈഷ്ണവത്തില്‍ ലക്ഷ്മി പിള്ള(24) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് ചടയമംഗലം സ്വദേശി കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിഷോര്‍ കുമാര്‍ വിദേശത്തുനിന്ന് നാട്ടിലെത്തിയ ദിവസമായിരുന്നു ലക്ഷ്മിയുടെ ആത്മഹത്യ.
ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കിഷോര്‍ വീട്ടിലെത്തിയതിന് പിന്നാലെ കിടപ്പുമുറി അടച്ചിട്ടനിലയിലാണ് കണ്ടതെന്നും തുടര്‍ന്ന് മുറി തുറന്ന് നോക്കിയപ്പോള്‍ ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്നുമായിരുന്നു മൊഴി. എന്നാല്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസികപീഡനം മൂലമാണ് മാണ് ലക്ഷ്മിയുടെ ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ഒരുവര്‍ഷം മുമ്പാണ് കിഷോറും ലക്ഷ്മിയും വിവാഹിതരായത്. ലക്ഷ്മിയുടെ സഹോദരിയുടെ പേരില്‍ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പത്തുലക്ഷം രൂപ തനിക്ക് നല്‍കണമെന്ന് കിഷോര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി പലതവണ കിഷോറും ലക്ഷ്മിയും തമ്മില്‍ വഴക്കുണ്ടായി. പണം നല്‍കാതെ വന്നപ്പോള്‍ ലക്ഷ്മിയെ കിഷോര്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.