സ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോഡ് ഭേദിച്ച് 60,200 യിലെത്തി
സ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോഡ് കുറിച്ചു. ഗ്രാം വില 75 രൂപ വര്‍ധിച്ച് 7,525 രൂപയും പവന് വില 600 രൂപ വര്‍ധിച്ച് 60,200 രൂപയുമായി.സംസ്ഥാനത്ത് ആദ്യമായാണ് സ്വര്‍ണ വില 60,000 രൂപ കടക്കുന്നത്. വിവാഹ പര്‍ച്ചേസുകാരെ ആശങ്കയിലാഴ്ത്തി ഈ മാസം ഇതുവരെ 2,760 രൂപയുടെ വര്‍ധനയാണ് പവന് വിലയില്‍ ഉണ്ടായത്.കഴിഞ്ഞ ഒക്ടോബര്‍ 31ന് കുറിച്ച പവന് 59,640 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്.
കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഉയര്‍ന്നു. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 6,205 രൂപയുമായി.എന്നാൽ വെള്ളി വിലയ്ക്ക് ഇന്നും അനക്കിമില്ല. ഗ്രാമിന് 99 രൂപയില്‍ തുടരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വെള്ളി വില മാറാതെ നില്‍ക്കുന്നത്.
ഇന്ന് ഒരു പവന് സ്വര്‍ണാഭരണത്തിന് വില 60,200 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന് ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന് വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 65,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ഇത് വിലയിലും പ്രതിഫലിക്കുമെന്നത് മറക്കരുത്.