ഇന്ത്യയും റഷ്യൻ എണ്ണയും പിന്നെ സ്വപ്നലോകത്തെ ഡൊണാൾഡ് ട്രംപും

എപ്പോഴാണ് നമ്മൾ പരസ്പര ബന്ധമില്ലാതെ വായിൽ തോന്നുന്നത് ഒക്കെ വിളിച്ചു പറയുന്നത്…സമനില തെറ്റുമ്പോഴോ?ഒരു രാജ്യത്തെ പ്രസിഡണ്ട് ഇത്തരത്തിൽ തനിക്ക് ഇഷ്ടമുള്ളതും ,താൻ ആഗ്രഹിക്കുന്നതും ആയ കാര്യങ്ങൾ വിളിച്ചു പറയാൻ തുടങ്ങിയാലോ പറഞ്ഞു വരുന്നത് ആരെക്കുറിച്ചാണെന്ന് ഏകദേശം ഒരു ധാരണ കിട്ടിയില്ലേ….അതെ ആ ആളെ കുറിച്ച തന്നെ നമ്മുടെ ഡൊണാൾഡ് ട്രംപ് ….
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്നു ആവർത്തിച്ചു ട്രംപ്…. ഇറക്കുമതി ഇതിനകം കുറച്ചു കഴിഞ്ഞുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ട്രംപിന്റെ പരാമർശം…പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ ഫോണിൽ സംസാരിച്ചെന്നും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി തനിക്ക് ഉറപ്പ് നൽകിയെന്നും ട്രംപ് ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. നിരന്തരം ഇത്തരം പരാമർശം ട്രംപ് നടത്തുകയും ഇന്ത്യ അത് തള്ളുകയും വീണ്ടുമെന്ന വാങ്ങുകയും വരും മാസങ്ങളിലേക്ക് പോലും കരാർ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും ട്രംപ് തന്റെ സ്വപനം സത്യമാണെന്നു രീതിയിൽ ആവർത്തിച്ച് കൊണ്ടേ ഇരിക്കുന്നു.
‘നേരത്തേ അവർ സ്വന്തം ആവശ്യത്തിന്റെ 38% എണ്ണയും റഷ്യയിൽ നിന്നായിരുന്നു വാങ്ങിയിരുന്നത്. ഇപ്പോഴത് കുറച്ചു. ഇനി അവർക്ക് റഷ്യൻ എണ്ണ വാങ്ങുക പ്രായോഗികമല്ല. അവർ പിൻവലിയുകയാണ്’’ – ട്രംപ് പറഞ്ഞു…എന്നാൽ റഷ്യൻ എണ്ണ ഇറക്കുതി നിർത്തണമെന്ന് രാജ്യത്തെ എണ്ണക്കമ്പനികളോട് ഇതുവരെ നിർദേശിച്ചിട്ടില്ലെന്ന് ഇതിനിടെ ട്രംപിന്റെ വാദത്തെതള്ളി ഇന്ത്യ രംഗത്തെത്തി. നവംബറിലേക്കും ഡിസംബറിലേക്കുമുള്ള ക്രൂഡ് ഇറക്കുമതിക്കായി റഷ്യൻ കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിട്ടുമുണ്ട്. എന്നാൽ, ചില പൊതുമേഖലാ എണ്ണക്കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തി ഗൾഫ്, പടിഞ്ഞാറൻ ആഫ്രിക്ക, യുഎസ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയും വാങ്ങിത്തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
നാറ്റോ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി നിർത്തിയാൽ, നയതന്ത്രവും താരിഫുകളും ഉപയോഗിച്ച് യുക്രൈൻ- റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്നാണ് ട്രംപിന്റെ വാദം.അതേസമയം, റഷ്യൻ ക്രൂഡ് ഓയിലിനെ വളരെയധികം ആശ്രയിക്കുന്ന നാറ്റോ അംഗമായ ഹംഗറിയോട് മൃദുസമീപനമാണ് ട്രംപ് സ്വീകരിച്ചത്. ഹംഗറി ഒരുതരം കുടുങ്ങിയ അവസ്ഥയിലാണ്. അവർക്ക് കടലുമായി അതിർത്തിയില്ല. എണ്ണ ലഭിക്കാൻ അവർക്ക് വളരെ ബുദ്ധിമുട്ടാണ്. തനിക്ക് അത് മനസ്സിലാകും. ട്രംപ് പറഞ്ഞു.
അവർ ഇതിനകം തന്നെ വാങ്ങൽ കുറയ്ക്കുകയും ഏറെക്കുറെ നിർത്തുകയും ചെയ്തിട്ടുണ്ട്. അവർ പിന്മാറുകയാണ്. ട്രംപ് കൂട്ടിച്ചേർത്തു.അതേസമയം, ട്രംപിന്റെ അവകാശവാദങ്ങൾ തള്ളുന്ന നിലപാടാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മിൽ ടെലിഫോൺ സംഭാഷണം നടന്നോ എന്ന ചോദ്യത്തിന്, ഇരു നേതാക്കളും തമ്മിൽ ഒരു സംഭാഷണം നടന്നതായി തനിക്കറിയില്ല, എന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചത്.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. റഷ്യയെ ഒറ്റപ്പെടുത്താൻ ഇന്ത്യയുടെ ഈ തീരുമാനം സഹായിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, മോദിയും ട്രംപുമായി കഴിഞ്ഞദിവസങ്ങളിലൊന്നും സംസാരിച്ചിട്ടില്ലെന്നും രാജ്യതാൽപര്യവും ഉപഭോക്തൃതാൽപര്യവും വിപണി സാഹചര്യങ്ങളും വിലയിരുത്തിയാണ് ഇന്ത്യ ഇറക്കുമതി നയം സ്വീകരിക്കുന്നതെന്നുമായിരുന്നു ഇതിനോട് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
എന്നാൽ, ഇന്നലെ വൈറ്റ്ഹൗസിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി നടന്ന കൂടിക്കാഴ്ചയിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ട്രംപ് ആവർത്തിച്ചു. റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി ഹംഗറിയിൽ കൂടിക്കാഴ്ചയ്ക്ക് ട്രംപ് തീരുമാനിച്ചിട്ടുണ്ട്. ഹംഗറി ഇപ്പോഴും റഷ്യൻ എണ്ണ വാങ്ങുന്നുണ്ടല്ലോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ‘‘അവർ സ്റ്റക്കാണ്. അവർക്ക് കടലില്ല. കര മാത്രമേയുള്ളൂ. വർഷങ്ങളായി ഒരു പൈപ്പ്ലൈനേയുള്ളൂ. അവർക്ക് പുറത്തുനിന്ന് വേറെ എണ്ണ കിട്ടാൻ പ്രയാസമാണ്’’.എന്നായിരുന്നു ട്രംപിന്റെ മറുപടി