ഷാങ്ഹായ് ഉച്ചകോടിയിൽ തിളങ്ങി ഇന്ത്യൻ പ്രധാനമന്ത്രി
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി. ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരസംഘടനകളെ സംഘടന കൂട്ടമായി നേരിടണമെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്സിഒ ഉറച്ച നിലപാട് എടുക്കണം.
ഇറാനിലെ ചാബഹാര്‍ തുറമുഖം വ്യാപാര ബന്ധത്തില്‍ നിര്‍ണ്ണായകമാണെന്നും മോദി പറഞ്ഞു. പ്രസംഗത്തിനിടെ പഹല്‍ഗാം ആക്രമണം പരാമര്‍ശിച്ച മോദി, മാനുഷികതയില്‍ വിശ്വസിക്കുന്ന ഏവര്‍ക്കുമെതിരായ ആക്രമണമാണ് പഹല്‍ഗാമില്‍ കണ്ടതെന്നും പറഞ്ഞു. ഭീകരതയെക്കുറിച്ചുള്ള ഇരട്ടത്താപ്പ് അസ്വീകാര്യമാണെന്ന് അംഗരാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ പറയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉച്ചകോടി പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചത്. ഷാങ്ഹായ് കൂട്ടായ്മയില്‍ പാകിസ്ഥാന് അംഗമാണ് എന്നതിനാല്‍ തന്നെ നയതന്ത്രപരമായി ഇത് ഇന്ത്യയ്ക്ക് ഒരു വലിയ വിജയമാണ്.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നമുണ്ട്. 26 നിരപരാധികളുടെ മരണത്തിന് കാരണമായ പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അംഗരാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. കൂടാതെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് അവരുടെ അഗാധമായ അനുശോചനവും അറിയിച്ചു. അത്തരം ആക്രമണങ്ങളുടെ കുറ്റവാളികളെയും സ്പോണ്സര്മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അംഗരാജ്യങ്ങള്‍ പറഞ്ഞു.
ഭീകര, വിഘടനവാദ, തീവ്രവാദ ഗ്രൂപ്പുകളെ മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ സ്വീകാര്യമല്ലെന്നും അംഗരാജ്യങ്ങള്‍ വ്യക്തമാക്കി. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെ എസ്സിഒ ശക്തമായി അപലപിക്കുന്നു എന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദത്തിനെതിരെ പോരാടാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നതായും പ്രസ്താവന വ്യക്തമാക്കി.
ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളോടൊപ്പം നിന്ന സുഹൃത്തുക്കള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഇത് ഇന്ത്യയുടെ ആത്മാവിനു നേരെയുള്ള ആക്രമണം മാത്രമല്ല, മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ഓരോ രാജ്യത്തിനും നേരെയുള്ള വെല്ലുവിളിയായിരുന്നു. അതിനാല്‍ ചില രാജ്യങ്ങള്‍ ഭീകരതയ്ക്ക് തുറന്ന പിന്തുണ നല്‍കുന്നത് സ്വീകാര്യമാണോ?’ എന്നും മോദി ചോദിച്ചു.
സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ ഓരോ രാജ്യത്തിന്റെയും വികസനത്തിന് നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവ ഈ പാതയിലെ വലിയ വെല്ലുവിളികളാണ് എന്നും ഭീകരത എല്ലാ മനുഷ്യരാശിക്കും എതിരെയുള്ള വെല്ലുവിളിയാണ് എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ ഇന്ത്യ ഐക്യത്തിന് ഊന്നല്‍ നല്‍കിയത് എന്നും മോദി വ്യക്തമാക്കി.
‘ഭീകരതയ്ക്കെതിരെ ഇരട്ടത്താപ്പ് സ്വീകാര്യമല്ലെന്ന് നാം വ്യക്തമായും ഒരേ സ്വരത്തിലും പറയണം. തീവ്രവാദത്തെ അതിന്റെ എല്ലാ നിറങ്ങളിലും രൂപങ്ങളിലും നാം എതിര്‍ക്കേണ്ടതുണ്ട്. ഇത് മനുഷ്യത്വത്തോടുള്ള നമ്മുടെ ഉത്തരവാദിത്തമാണ്,’ അദ്ദേഹം പറഞ്ഞു.
അതേസമയം, ഷാങ്ഹായി സഹകരണ ഉച്ചകോടിക്ക് മുന്‍പായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ചൈന പ്രസിഡന്റ് ഷി ജിന്‍പിങും നരേന്ദ്രമോദിയും തമ്മില്‍ ചര്‍ച്ച നടത്തി. ഫോട്ടോ സെഷന് മുന്‍പായാണ് മൂന്ന് നേതാക്കളും ചേര്‍ന്ന് ഹ്രസ്വ ചര്‍ച്ച നടത്തിയത്. ശേഷം, ഉച്ചകോടി വേദിയില്‍ മോദി എത്തിയത് വ്ളാദിമിര്‍ പുടിനൊപ്പമാണ്. പുടിനെ കാണുന്നത് എപ്പോഴും ആഹ്ലാദകരമാണെന്നും ഷി ജിന്‍പിങുമായും പുടിനുമായും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചെന്നും നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. പുടിനെ ആലിംഗനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്
ഷാങ്ഹായ് ഉച്ചകോടിയില്‍ സൗഹൃദം പങ്കിടു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റേയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
മോദിയും പുടിനും ഒരുമിച്ചാണ് വേദിയിലെത്തിയത്. ആ സമയം വേദിയിലുണ്ടായിരുന്ന പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും അവഗണിച്ചു കൊണ്ട് . ഷഹബാസ് ഷരീഫിനു മുന്നിലൂടെയാണ് ഇരുവരും പോയത്. ഇരുവരും നടന്നുനീങ്ങുന്നത് ഷഹബാസ് ഷരീഫ് നോക്കി നില്ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. മോദി, ഷി, പുടിൻ സംഭാഷണത്തിലും പാക്ക് പ്രധാനമന്ത്രിയെ അവഗണിച്ചതായി കാണാം.
ഉച്ചകോടിക്കിടെ ആചാരപരമായ നടപടിക്രമങ്ങള്‍ക്കായി നേതാക്കള്‍ ഒത്തുകൂടിയപ്പോഴായിരുന്നു ഇത്. മോദിയും പുടിനും ഒരുമിച്ചു സംസാരിച്ചു നടന്നുപോയപ്പോള്‍ അടുത്തുനിന്ന ഷരീഫ് നോക്കി നില്‍ക്കുകയായിരുന്നു. പിന്നീട് എക്സില്‍ മോദി പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ രാജ്യതലവൻമാർ അണിനിരന്നതില്‍ ഷഹബാസ് മോദിയില്‍ന്ന് വളരെ മാറിയാണ് നില്‍ക്കുന്നതെന്ന് കാണാം.
അതേസമയം ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി മോദി ചർച്ച നടത്തിയിരുന്നു. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു എന്ന് ആരോപിച്ചാണ് അമേരിക്ക ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയത്. ഇതിനുശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് പിന്നില്‍ ഇന്ത്യയാണെന്നാണ് അമേരിക്കയുടെ ആരോപണം. ഇന്ത്യ-ചൈന-റഷ്യ ബന്ധം ശക്തിപ്പെടുന്നത് നിലവിലെ ആഗോള സാഹചര്യത്തില്‍ നിർണായകമാണെന്നാണ് വിലയിരുത്തല്‍.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായ കായ് ചി, വിയറ്റ്മിന്റെയും നേപ്പാളിന്റെയും പ്രധാനമന്ത്രിമാര്‍, മ്യാന്മാര് സീനിയര്‍ ജനറല്‍ എന്നിവരെ മോദി കണ്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങും