സിന്ധുനദിയിലെ വെള്ളം ഇന്ത്യ പാകിസ്ഥാന് കൊടുക്കണമെന്ന് അന്താരാഷ്ട്ര ഹേഗ് കോടതി, നടക്കില്ലെന്ന് ഇന്ത്യ

സിന്ധുനദിയിലെ വെള്ളം ഇന്ത്യ പാകിസ്ഥാന് കൊടുക്കണമെന്ന് അന്താരാഷ്ട്ര ഹേഗ് കോടതി. എന്നാല്‍ ഈ കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്നും വെള്ളം കൊടുക്കാന്‍ സാധിക്കില്ലെന്നും ഈ പ്രശ്നത്തിൽ ഇടപെടാനുള്ള അധികാരം ഹേഗ് കോടതിയ്ക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
“ഹേഗ് കോടതി” എന്നത് യഥാർത്ഥത്തിൽ രണ്ട് വ്യത്യസ്ത അന്താരാഷ്ട്ര കോടതികൾ ഉൾപ്പെടുന്നു: അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) , അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC) . രണ്ടും നെതർലാൻഡ്സിലെ ഹേഗിലാണ് സ്ഥിതി ചെയ്യുന്നത്, പക്ഷേ അവയ്ക്ക് വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് ഉള്ളത് .
അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC) :
അന്താരാഷ്ട്ര സമൂഹത്തിന് ആശങ്കയുണ്ടാക്കുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് വ്യക്തികളെ വിചാരണ ചെയ്യുന്ന ഒരു സ്വതന്ത്ര ജുഡീഷ്യൽ സ്ഥാപനമാണിത്: വംശഹത്യ, യുദ്ധക്കുറ്റകൃത്യങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, ആക്രമണ കുറ്റകൃത്യങ്ങൾ.
അത് യുഎൻ സംവിധാനത്തിന്റെ ഭാഗമല്ല.
പ്രത്യേക സാഹചര്യങ്ങൾക്കായി സ്ഥാപിതമായ അഡ് ഹോക്ക് ട്രൈബ്യൂണലുകളിൽ നിന്ന് വ്യത്യസ്തമായി, ഇത് ഒരു സ്ഥിരം അന്താരാഷ്ട്ര കോടതിയാണ്.
ദേശീയ കോടതികൾക്ക് ഈ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യാൻ കഴിയാത്തപ്പോഴോ അല്ലെങ്കിൽ അതിന് മനസ്സില്ലാതാകുമ്പോഴോ മാത്രമേ അതിന് അധികാരപരിധി പ്രയോഗിക്കാൻ കഴിയൂ..
അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) :
ഐക്യരാഷ്ട്രസഭയുടെ (യുഎൻ) പ്രധാന നീതിന്യായ അവയവമാണിത്.
ഇത് സംസ്ഥാനങ്ങൾ തമ്മിലുള്ള നിയമപരമായ തർക്കങ്ങൾ പരിഹരിക്കുകയും ഐക്യരാഷ്ട്രസഭയുടെ അവയവങ്ങളും പ്രത്യേക ഏജൻസികളും സമർപ്പിക്കുന്ന നിയമപരമായ ചോദ്യങ്ങളിൽ ഉപദേശക അഭിപ്രായങ്ങൾ നൽകുകയും ചെയ്യുന്നു.
ഇതിനെ ചിലപ്പോൾ “വേൾഡ് കോർട്ട്” എന്നും വിളിക്കാറുണ്ട്.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയും സുരക്ഷാ കൗൺസിലും തിരഞ്ഞെടുക്കുന്ന 15 ജഡ്ജിമാർ ഉൾപ്പെടുന്നതാണ് ഇത്.
ഇത് ഒരു ക്രിമിനൽ കോടതിയല്ല; രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ കൈകാര്യം ചെയ്യുന്നത് ഇതാണ്
അപ്പോ പറഞ്ഞു വരുന്നത് ….കിഷന് ഗംഗ ജലവൈദ്യുത പദ്ധതി, റേറ്റില്‍ ജലവൈദ്യുത പദ്ധതി എന്നീ പ്രദേശങ്ങളില്‍ ഇടപെടാനുള്ള അധികാരം ഹേഗ് കോടതിയ്ക്കില്ല എന്നാണ് ഇന്ത്യയുടെ നിലപാട് . ഝലം നദിയിലെ വെള്ളം ഉപയോഗിച്ചുള്ള കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. . ജമ്മു കശ്മീരിലെ ലാസില്‍ സ്ഥിതിചെയ്യുന്ന റാറ്റില്‍ ജലവൈദ്യുത പദ്ധതിയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് ചെനാബ് നദിയിലെ ജലമാണ്.അതിവേഗം ഹേഗ് കോടതിയെക്കൊണ്ട് സിന്ധുനദീജലക്കരാറില്‍ പാകിസ്ഥാന് അനുകൂലമായി വിധി പുറപ്പെടുവിപ്പിച്ചതിന് പിന്നില്‍ യുഎസ് സമ്മര്‍ദ്ദമുണ്ടെന്ന് സംശയിക്കപ്പെടുന്നു.
സിന്ധുനദിയുടെ പടിഞ്ഞാറന്‍ നദികളായ ചെനാബ്, ഝലം നദി എന്നിവയില്‍ നിന്നുള്ള ജലം പാകിസ്ഥാന് നല്‍കണമെന്നാണ് 1954ലെ സിന്ധുനദീജലക്കരാര്‍ പറയുന്നത്. ഇത് അനുസരിക്കണമെന്നായിരുന്നു ഹേഗിലെ അന്താരാഷ്ട്ര കോടതി ആഗസ്ത് എട്ടിനെ വിധിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ചെനാബ്, ഝലം എന്നീ നദികളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചുള്ള കിഷന്‍ഗംഗ, റാറ്റില്‍ എന്നീ ജലവൈദ്യുതപദ്ധതികളില്‍ ഇടപെടാന്‍ ഹേഗ് കോടതിയ്ക്ക് നിയമാധികാരമില്ലെന്നാണ് ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നത്.
അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നുള്ള ഭീകരവാദം കാരണമാണ് ഇന്ത്യ സിന്ധുനദീജലക്കരാര്‍ റദ്ദാക്കിയത്. ഭീകരവാദം നിര്‍ത്താന്‍ പാകിസ്ഥാന് തയ്യാറാവുകയും പാകിസ്ഥാന് അധീന കശ്മീര്‍ എന്ന പേരില്‍ പാകിസ്ഥാന് കൈവശം വെച്ച കശ്മീരിന്റെ ഭാഗമായ ഭൂമി ഇന്ത്യയ്ക്ക് വിട്ടുനല്‍കുകയും ചെയ്താല്‍ മാത്രമേ സിന്ധുനദീജലക്കരാര്‍ പുനസ്ഥാപിക്കുകയുള്ളൂ എന്ന കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ. എന്നാല്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ലെന്ന നിലപാടാണ് പാകിസ്ഥാന്റേത്. ഇന്ത്യയിലേക്ക് തങ്ങള്‍ ഭീകരരെ അയയ്ക്കുന്നില്ലെന്നും പാകിസ്ഥാന് വാദിക്കുന്നു.
സിന്ധു നദി, അതിന്റെ പോഷകനദികള്‍ എന്നിവയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സുപ്രധാന ഉടമ്ബടിയായ സിന്ധു നദീജല കരാര്‍ അതുപോലെ പാലിക്കണമെന്നാണ് ഹേഗ് കോടതി വിധിച്ചിരിക്കുന്നത്. സിന്ധുനദീജലക്കരാറില്‍ പറഞ്ഞതുപോലെ സിന്ധുനദിയുടെ പടിഞ്ഞാറന്‍ നദികളായ ചെനാബ്, ഝലം നദി എന്നിവയില്‍ നിന്നുള്ള ജലം പാകിസ്ഥാന് നല്‍കണമെന്നായിരുന്നു ഹേഗിലെ കോടതി വിധിച്ചത്. സിന്ധുനദീജലക്കരാര്‍ പ്രകാരം സിന്ധുനദിയില്‍ നിന്നും കിഴക്കോട്ടൊഴുകുന്ന സത്ലജ്, ബിയാസ്, രവി എന്നിവയില്‍ നിന്നുള്ള ജലത്തിന്റെ നിയന്ത്രണം മാത്രമേ ഇന്ത്യയ്ക്കുള്ളൂ എന്നും ഹേഗ് കോടതി പറയുന്നു. എന്നാല്‍ സിന്ധുനദിയിലെ ജലം ഒരു തുള്ളിപോലും പാകിസ്ഥാന് നല്കാന് കഴിയില്ലെന്ന് തുറന്നടിച്ച് പറഞ്ഞിരിക്കുകയാണ് ഇന്ത്യ.
സിന്ധുനദിയുടെ ജലത്തെ 28 കോടി ജനങ്ങളാണ് ആശ്രയിക്കുന്നത്. ഇതില്‍ അധികവും പാകിസ്ഥാന്‍കാരാണ്. പാകിസ്താനില്‍ നിന്നുള്ള ഭീകരര്‍ 26 ഇന്ത്യന്‍ ടൂറിസ്റ്റുകളെ വെടിവെച്ചുകൊന്നതോടെയാണ് സിന്ധുനദീജലകരാര്‍ റദ്ദാക്കിയെന്നും ഇനി മുതല്‍ സിന്ധു നദിയിലെ ജലം പാകിസ്ഥാന് നല്‍കില്ലെന്നും ഇന്ത്യ നിലപാടെടുത്തത്. അതോടെ പാകിസ്ഥാന് കടുത്ത വെള്ളപ്രതിസന്ധി നേരിടുകയാണ്.
അതേസമയം കൃഷിക്ക് ആവശ്യത്തിന് ജലം ലഭിക്കാത്തതിനാല്‍ പാകിസ്ഥാനിലെ കര്‍ഷകര്‍ക്കിടയില്‍ അസ്വാരസ്യം പുകയുകയാണ്. പാകിസ്ഥാനിലെ പഞ്ചാബിലും മറ്റും വെള്ളംകിട്ടാതെ കര്‍ഷകര്‍ പ്രകോപിതരാണ്. പാകിസ്ഥാന്റെ 25 ശതമാനം ജിഡിപിയെ പിന്തുണയ്ക്കുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നതാണ് സിന്ധു നദീജലം എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.പാകിസ്ഥാന്റെ 80 ശതമാനം കൃഷിഭൂമിയും സിന്ധു നദീതട സംവിധാനത്തില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ്. ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍ തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് കുടിവെള്ളത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഈ സംവിധാനത്തില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. പാകിസ്ഥാന് സിന്ധുനദിയിലെ ജലം ആവശ്യത്തിന് കിട്ടാത്തത് മൂലം പഞ്ചാബിലെയും മറ്റുമുള്ള കര്‍ഷകര്‍ അസ്വസ്ഥരാണ്.