നിന്റെ മുഖ്യമന്ത്രി ഉണ്ടാക്കിയ പണം എവിടുന്നാ, ഈ രാജ്യത്തെ വിവരംകെട്ട കമ്യൂണിസ്റ്റുകാരാ ആലോചിക്ക്; രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സാധാരണക്കാരനായിരുന്ന പിണറായി വിജയന്റെ മകള്‍ക്ക് ഐടി കമ്പനി കെട്ടിപ്പൊക്കാന്‍ എവിടെ നിന്നാണ് പണം ലഭിച്ചതെന്ന് കമ്യൂണിസ്റ്റുകാര്‍ ആലോചിക്കണമെന്ന് സുധാകരന് പറഞ്ഞു. നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രിയ മാറ്റാന്‍ നട്ടെല്ലുണ്ടെങ്കില്‍ എം വി ഗോവിന്ദന് തയ്യാറാകണം. അഴിമതിക്കാരനല്ലാത്ത പാര്‍ട്ടി സെക്രട്ടറി അഴിമതിക്കാരന് ചൂട്ട് പിടിക്കരുതെന്നും സുധാകരന് പറഞ്ഞു.
‘നിരവധി ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന ഉന്നയിച്ചിട്ടും ഒരു മാനനഷ്ടക്കേസ് പോലും കൊടുക്കാന്‍ തയ്യാറായിട്ടില്ല. ഗോവിന്ദന് മാഷ് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് എനിക്കറിയാം. കാരണം അദ്ദേഹം കളങ്കിതനല്ല. സിപിഎമ്മിനകത്ത് അഴിമതിയില്ലാത്ത നേതാവാണ് ഗോവിന്ദന് മാഷ്. ബഹുമാനിക്കുന്നവരെ ബഹുമാനിക്കും. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഗോവിന്ദന് മാഷുടെ നിഴലാവാന്‍ അര്‍ഹതയില്ല’
ഗോവിന്ദന് മാഷോട് തനിക്കുള്ള ഏക അഭിപ്രായ വ്യത്യാസം, ഈ നാണംക്കെട്ട മുഖ്യമന്ത്രി ചുമക്കരുത് എന്നാണ്. നട്ടെല്ലുണ്ടെങ്കില്‍ അദ്ദേഹത്തെ മാറ്റാനുള്ള തീരുമാനം പാര്ട്ടിക്കുള്ളിലെടുക്കണം. അഴിമതിക്കാരന് അല്ലാതിരുന്നിട്ടും കാര്യമില്ല. അഴിമതിക്ക് കൂടെ നില്ക്കുന്നതും അഴമിതിയാണെന്നും സുധാകരന് പറഞ്ഞു.