കേരള കോണ്ഗ്രസ് എം വൈസ് ചെയര്മാന് പി കെ സജീവ് അന്തരിച്ചു
Posted On November 23, 2024
0
220 Views
കേരള കോണ്ഗ്രസ് എം സംസ്ഥാന വൈസ് ചെയര്മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് (82) അന്തരിച്ചു. കെ എം മാണിയുടെ സന്തത സഹചാരിയായിരുന്നു സജീവ്.
പാര്ട്ടി ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ആദ്യകാല ബസ് സര്വീസായിരുന്ന പി പി കെ ആന്ഡ് സണ്സ് ഉടമകളില് ഒരാളായിരുന്നു. സംസ്കാരം ഞായറാഴ്ച കോതമംഗലം മര്ത്തമറിയം വലിയപള്ളി സെമിത്തേരിയില് നടക്കും.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്ജി
December 5, 2025













