കുട്ടികളിലെ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ ഇനി ‘കൂട്ട്’; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കേരള പൊലീസ്
കുട്ടികളിലെ മൊബൈല്‍ ഫോണിന്റെ അമിതഉപയോഗം കുറയ്ക്കാന്‍ പുതിയ പദ്ധതിയായ
‘കൂട്ട്’നു തുടക്കമിട്ട് കേരള പൊലീസ്. കുട്ടികളിലെ അമിത ഫോണ്‍ ഉപയോഗം. സൈബര്‍ തട്ടിപ്പ്, സൈബര്‍ സുരക്ഷ എന്നിവ മുന്‍ നിര്‍ത്തിയാണ് പുതിയ പദ്ധതി നടപ്പിലാക്കുക. നേരത്തെ നടപ്പിലാക്കിയ ‘കിഡ്സ് ഗ്ലോവ്’ പദ്ധതിയുടെ തുടര്‍ച്ചയാണ് പുതിയ പദ്ധതിയും.
ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുക. അമിതമായി ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കും. ഇതിനായി ഓരോ ജില്ലയിലും ഓരോ കൗണ്‍സിലര്‍മാരെ നിയോഗിക്കും. സ്കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ പൊലീസും കൗണ്‍സിലറും സംയുക്തമായി ചേര്‍ന്ന് സംഘടിപ്പിക്കും.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരയാകുന്ന കുട്ടികള്‍ക്ക് നിയമസഹായവും മാനസിക പിന്തുണയും പുനരധിവാസം തുടങ്ങിയ ഉറപ്പാക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം ഐപിഎസ് പറഞ്ഞു.
Content Highlights – Kerala Police, Launches New Programme, To reduce mobile addiction in childrens