കേരളത്തിന്റെ ആദ്യ ബഡ്ജറ്റ് വിമാന കമ്പനി ;എയര്‍കേരളയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കം

കേരളത്തിന്റെ ആദ്യ ബഡ്ജറ്റ് വിമാന കമ്ബനിയായ എയര്‍കേരളയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ഏറ്റവും കുറഞ്ഞ ചെലവിൽ വിമാനയാത്ര എന്ന വാഗ്ദാനവുമായി പ്രവാസി സംരംഭകർ തുടക്കമിട്ട സെറ്റ്ഫ്ലൈ ഏവിയേഷൻസ് ആരംഭിക്കുന്ന എയർ കേരള എയർലൈൻസ് മേയിൽ സർവീസ് തുടങ്ങുമെന്നു പ്രതീക്ഷ.
2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പ്രവർത്തനം ആരംഭിക്കുമെന്ന് എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എംഡി സി. ദിനേഷ് കുമാറും വിമാനത്താവളത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത് .തിങ്കളാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ എയർ കേരള സിഇഒ ഹരീഷ് കുട്ടിയും കിയാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വനി കുമാറും ഒപ്പുവെച്ചു.
വിവിധ തസ്തികകളിലേക്കുള്ള ജീവനക്കാരുടെ റിക്രൂട്ട്മെന്റ് കേരളത്തിലും യു.എ.ഇയിലുമായി ആരംഭിച്ചു. ടെക്നിക്കല്‍, ഓപ്പറേഷണല്‍, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റാണ് കമ്ബനി പ്രഖ്യാപിച്ചത്. ടെക്നിക്കല്‍, ഓപ്പറേഷണല്‍ വിഭാഗങ്ങളിലേക്കുള്ള ജീവനക്കാരെ ഇന്ത്യയില്‍ നിന്നും മാര്‍ക്കിറ്റിംഗ് വിഭാഗത്തിലേക്ക് യു.എ.ഇയില്‍ നിന്നുമാണ് തെരഞ്ഞെടുക്കുന്നത്. പൈലറ്റ്, കാബിന് ക്രൂ തസ്തികകളിലേക്ക് നേരത്തെ റിക്രൂട്ട്മെന്റ് പൂര്‍ത്തിയാക്കിയിരുന്നു. പ്രധാന പൈലറ്റിനെയും ട്രെയിനി പൈലറ്റുമാരെയും നിയമിച്ചു.
ഇന്ത്യന്‍ വ്യോമയാന നിയമങ്ങളെ കുറിച്ചും സാഹചര്യങ്ങളെ കുറിച്ചും കൂടുതലായി അറിയുന്നത് ഇന്ത്യക്കാർക്ക് ആയതിനാൽ പൈലറ്റ് തസ്തികകളില്‍ ഇന്ത്യയില്‍ നിന്നുള്ളവരെയാണ് നിയമിക്കുന്നത്. അതേസമയം, വിദേശികളായ പൈലറ്റ് ട്രെയിനി കളെയും പരിഗണിക്കുന്നുണ്ടെന്നും എയര്‍ കേരള സി.ഇ.ഒ ഹരീഷ് മൊയ്തീൻ കുട്ടി പറഞ്ഞു.
2025 രണ്ടാം പാദത്തില്‍ ആദ്യ വിമാനം സര്‍വീസ് ആരംഭിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തുന്നത്.കഴിഞ്ഞ ജൂലൈയിൽ വ്യോമയാന മന്ത്രാലയത്തിന്റെ എൻഒസി ലഭിച്ച കമ്പനിക്ക് പറന്നു തുടങ്ങാൻ ഡിജിസിഎയുടെ എയർ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് (എഒസി) കൂടി ലഭിക്കണം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റിനായി കമ്ബനി കാത്തിരിക്കുകയാണ്. രണ്ടാം പാദത്തോടെ അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്ബനി അധികൃതര്‍ വ്യക്തമാക്കി.. ആദ്യ ഘട്ടത്തില്‍ കൊച്ചിയില്‍ നിന്ന് വിവിധ ഇന്ത്യ നഗരങ്ങളിലേക്കുള്ള ആഭ്യന്തര സര്‍വ്വീസും തുടര്‍ന്ന് ഗള്‍ഫ് സെക്ടറില്‍ അന്താരാഷ്ട്ര സര്‍വീസും ആരംഭിക്കാനാണ് കമ്ബനിയുടെ പദ്ധതികള്‍. 2026 ല്‍ ആയിരിക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകള്‍ ഉണ്ടാകും. മൂന്ന് എടിആർ വിമാനങ്ങളുമായി കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും ആഭ്യന്തര സർവീസുകളാണ് തുടക്കത്തിൽ ഉണ്ടാവുക. രണ്ടു വർഷത്തിനകം വിമാനങ്ങളുടെ എണ്ണം ഇരുപതിലേക്ക് ഉയർത്തി രാജ്യാന്തര സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇവർ പറഞ്ഞു.
കേരളത്തില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലെ ഇടത്തരം നഗരങ്ങളിലേക്കായിരിക്കും കൂടുതല്‍ സര്‍വീസുകള്‍. ലക്ഷ്വറി ബസുകളിലും എ.സി ട്രെയിന്‍ കംപാര്‍ട്ട്മെന്റുകളിലും യാത്ര ചെയ്യുന്നവരെ വിമാന യാത്രയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് കമ്ബനി ശ്രദ്ധിക്കുകയെന്ന് സി.ഇ.ഒ ഹരീഷ് മൊയ്ദീന് കുട്ടി വ്യക്തമാക്കി, മല്‍സര ക്ഷമമായ യാത്രാ നിരക്കുകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തില്‍ മൂന്ന് എടിആര്‍ വിമാനങ്ങളാണ് എയര്‍കേരള വാങ്ങുന്നത്. ഇന്ത്യയിലെ ആഭ്യന്തര സര്‍വീസുകള്‍ക്കായിരിക്കും ഇത് ഉപയോഗിക്കുന്നത്. ഇത്രയും വിമാനങ്ങളിലേക്കുള്ള ജീവനക്കാരെയാണ് ഇപ്പോള്‍ റിക്രൂട്ട് ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ലക്ഷ്യമിട്ട് നാരോ ബോഡി എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാനും പദ്ധതിയുണ്ട്.
എയർ കേരളയുമായുള്ള സഹകരണത്തോടെ കിയാൽ പുതുവർഷത്തിൽ വലിയ വളർച്ചയാണ് ലക്ഷ്യമിടുന്നത്. 2018 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച കണ്ണൂർ വിമാനത്താവളം ആറ് വർഷം കൊണ്ട് 65 ലക്ഷം യാത്രക്കാർ എന്ന നേട്ടം കൈവരിച്ചിരുന്നു .എയർ കേരള ആരംഭിക്കുന്നതോടെ ഉത്തര മലബാറിലെ ടൂറിസം മേഖലക്കും നേട്ടമാകും.അഫി അഹമ്മദ് യു.പി.സിയാണ് എയര്‍കേരളയുടെ ചെയര്മാന്. അയൂബ് കല്ലട വൈസ് ചെയര്‍മാനും ഹരീഷ് മൊയ്തീൻ കുട്ടി സി.ഇ.ഒയും കനിക ഗോയല്‍ ഡയറക്ടറുമാണ്.