ഒരു പിതാവെന്ന നിലയിൽ എന്റെ മകളെ കുറിച്ച് ഇത്രയേറെ അഭിമാനം തോന്നിയ മറ്റൊരു സന്ദർഭം ഉണ്ടായിട്ടില്ല; എഴുത്തുകാരൻ ഖാലിദ്
ഹുസൈനി
വിഖ്യാത എഴുത്തുകാരൻ ഖാലിദ് ഹുസൈനിയുടെ ഇളയ മകന് ട്രാൻസ്ജെൻഡർ വ്യക്തിയായി മാറിയതിനെക്കുറിച്ച് വികാരഭരിതമായ കുറിപ്പ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
‘ഇന്നലെ മുതൽ എന്റെ മകൾ ഹാരിസ് ട്രാൻസ് വ്യക്തിയായി മാറി. ഈ ലക്ഷ്യത്തിലേക്കുള്ള ഹാരിസ്സിന്റെ യാത്രകള് കഴിഞ്ഞ ഒരു വര്ഷമായി ഞാന് കണ്ടുകൊണ്ടിരിക്കുന്നതാണ്. ഒരു പിതാവെന്ന നിലയിൽ എന്റെ മകളെ കുറിച്ച് ഇത്രയേറെ അഭിമാനം തോന്നിയ മറ്റൊരു സന്ദർഭം ഉണ്ടായിട്ടില്ല.ഇപ്പോള് ഞാന് ആഹ്ളാദിക്കുന്നത് ഒരു മകളുടെ പിതാവ് എന്ന നിലയില് നിന്ന് രണ്ട് പെണ്മക്കളുടെ പിതാവായി ഉയര്ന്നു എന്നതിലാണ്. എല്ലാറ്റിനുമുപരി ഹാരിസ്സിന്റെ നിര്ഭയത്വമാണ് എനിക്ക് പ്രചോദനം; സത്യത്തെ കുറിച്ചും ധൈര്യത്തെ കുറിച്ചും അവൾ കുടുംബത്തെ വലിയ പാഠം പഠിപ്പിച്ചിരിക്കുന്നു. ആ നാളുകൾ അവൾക്ക് വേദനയുടേതായിരുന്നു. എന്നാൽ, അവൾ ശക്തയും ഭയമില്ലാത്തവളും ആയിരുന്നു. പരിവര്ത്തനം ചെയ്യപ്പെടുക എന്നത് വളരെ സങ്കീര്ണമായ ഒന്നുതന്നെയാണ് ശാരീരികമായും വൈകാരികമായും മാനസികമായും സാമൂഹികമായും, പക്ഷേ എന്റെ മകൾ ഈ വെല്ലുവിളികളെല്ലാം വളരെ ക്ഷമയോടെ, വിവേകത്തോടെ, അലിവോടെ നേരിട്ടിരിക്കുന്നു. ട്രാന്സ് വ്യക്തികള് അനുദിനം അനുഭവിക്കുന്ന ക്രൂരതകളെ അവള് ശാന്തതയോടെയാണ് നോക്കിക്കാണുന്നത്. ഞാനെന്റെ മകളെ സ്നേഹിക്കുന്നു. മുന്നോട്ടുള്ള പാതയില് അവളോടൊപ്പം ഞാന് എന്നമുണ്ടായിരിക്കും, എന്റെ കുടുംബവും. ഞങ്ങള് അവള്ക്കു പിറകില് നിലയുറപ്പിക്കും.’ എന്ന് അദ്ദേഹം കുറിച്ചു.
1980 -ൽ അമേരിക്കയിലേക്ക് കുടിയേറിയ ഖാലിദ് ഹുസൈനി ജനിച്ചത് കാബൂളിലായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം തിരികെ അഫ്ഗാനിലെത്തി. പിന്നീട് പാരീസിലേക്ക് മാറി. പിന്നെ തിരികെ വരേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ നോവലായ ‘ദി കൈറ്റ് റണ്ണർ’ ബെസ്റ്റ് സെല്ലറായി മാറി. മുപ്പത്തിനാല് രാജ്യങ്ങളിൽ അത് പ്രസിദ്ധീകരിച്ചു. ഹാരിസ്, ഫറ എന്നീ രണ്ട് മക്കളാണ് ഹൊസ്സേനി റോയ ദമ്പതിമാര്ക്ക് ഉള്ളത്.
ഹാരിസ്സിന്റെ ലിംഗമാറ്റം വളരെ പക്വതയോടെ കാണുകയും പരസ്യമായി അംഗീകരിക്കുകയും ചെയ്ത ഹുസൈനിയെ ലോകം ഈ അവസരത്തില് അഭിനന്ദിക്കുകയാണ്. നിരവധി കമന്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ അഭിനന്ദനങ്ങളായി നിറയുന്നത്.
Content Highlights – Khaled Hosseini, Haris, Transgender, Daughter