കൊച്ചിയില്‍ കൊല്ലപ്പെട്ടത് നേപ്പാളി യുവതി; ഭര്‍ത്താവിനായി തെരച്ചില്‍ തുടരുന്നു
കൊച്ചി ചെലവന്നൂരില്‍ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് നേപ്പാളി യുവതിയെ. രണ്ടു വര്‍ഷമായി ചെലവന്നൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ വീട്ടുടമയ്ക്ക് നല്‍കിയിരുന്നത് വ്യാജ മേല്‍വിലാസവും വിവരങ്ങളുമാണെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് യുവതിയുട മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.
ലക്ഷ്മിയെന്നായിരുന്നു യുവതിയുടെ പേര് നല്‍കിയിരുന്നത്. രാജ്കുമാര് ബഹാദൂര്‍ എന്നായിരുന്നു ഒപ്പമുണ്ടായിരുന്നയാളുടെ പേര്. മഹാരാഷ്ട്ര സ്വദേശികള്‍ എന്നായിരുന്നു അറിയിച്ചത്. ഈ വിവരങ്ങള്‍ വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായി. നേപ്പാള്‍ സ്വദേശികളാണ് ഇവരെന്ന് പോലീസ് സ്ഥിരീകരിച്ചു.
രാജ്കുമാറിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. യുവതിയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ ശേഷം പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ദുര്‍ഗന്ധം പുറത്തുവന്നതോടെ നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.