മരപ്പട്ടിയെ ഉപയോഗിച്ച് തയാർ ചെയ്യുന്ന കാപ്പിപ്പൊടി കോപ്പി ലുവാക് ഇനിയില്ല

ഒരു കാപ്പി കുടിക്കണമെങ്കിൽ 2000 രൂപയിലേറെ കൊടുക്കണം! ഇന്തൊനീഷ്യയിലെ കാപ്പിത്തോട്ടങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഒരു പ്രത്യേകതരം കാപ്പിപ്പൊടി കൊണ്ടുണ്ടാക്കുന്ന ഈ കാപ്പിയുടെ പേര് കോപി ലുവാക് എന്നാണ്. ഈ കാപ്പിയുടെ വിലയും നിർമാണ രീതിയും തന്നെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന മരപ്പട്ടിക്ക് സമാനമായ സിവറ്റ് കാറ്റ് എന്ന ജീവിയാണ് ഈ കാപ്പി ഉണ്ടാക്കാനുളള കാപ്പിക്കുരു വിഴുങ്ങി വിസർജിക്കുന്നത്. ഇതിൽ നിന്നാണ് പിന്നീട് കാപ്പി ഉണ്ടാക്കുന്നത്.
കോപി ലുവാക് എന്നറിയപ്പെടുന്ന കാപ്പിപൊടി ഒരു കിലോയ്ക്ക് 13,600 രൂപ മുതലാണ് വില. ഒരു കപ്പിന് 2,384 രൂപ എങ്കിലും കൊടുക്കണം. സിവറ്റ് കോഫി എന്നും അറിയപ്പെടുന്ന ഈ കാപ്പിപ്പൊടി ഇന്ന് ലോകത്ത് പല ഭാഗത്തും ഉൽപാദിപ്പിക്കുന്നുണ്ട്.ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പിയാണ് കോപ്പി ലുവാക്. വെരുക് തിന്നുകയും ദഹിക്കാതെ വിസർജ്ജിക്കുകയും ചെയ്യുന്ന കാപ്പിക്കുരു പൊടിച്ചാണ് ഇതുണ്ടാക്കുന്നത് എന്ന് കേട്ടാൽ ആരും മുഖം ചുളിക്കും.
ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലെ കർഷകരാണ് കാപ്പിക്കുരു വെരുകിനെ കൊണ്ട് തീറ്റിച്ച് വെരുകിന്റെ വിസർജ്യത്തിൽനിന്നു ദഹിക്കാത്ത കുരുക്കൾ ശേഖരിച്ച് കാപ്പിയുണ്ടാക്കാൻ ഉപയോഗിച്ചത്. പതിനേഴാം നൂറ്റാണ്ടിൽ അറേബ്യയിലെ യെമനിൽനിന്ന് ഡച്ചുകാർ ‘അറബിക കോഫി’ ഇന്തൊനീഷ്യയിൽ എത്തിച്ച കാലഘട്ടത്തിൽ തന്നെ ഇവിടുത്തുകാർ ഇത്തരത്തിലുള്ള വൈവിദ്ധ്യമാർന്ന കോഫിയുണ്ടാക്കാനും തുടങ്ങിയിരുന്നു എന്നാണ് ചരിത്രം.രാജ്യത്തെ പല ആളുകളും ഈ കാപ്പി കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല. കോപി ലുവാക്കിന്ന് എതിരെ പല പ്രതിഷേധങ്ങളും ഇന്തൊനീഷ്യയിൽ ഉണ്ടായിട്ടുണ്ടെങ്കിലും വിദേശനാണ്യം നേടിത്തരുന്ന കോപി ലുവാക് കൈവിടാൻ ഇവിടുത്തെ കർഷകർ തയാറാകുന്നില്ല.
എന്നാൽ മരപ്പട്ടിയെ ഉപയോഗിച്ച് തയ്യാറാക്കുന്ന കോപ്പി ലുവാക് കാപ്പിപ്പൊടി വില്‍ക്കുന്നതിലെ പ്രമുഖ കമ്ബനിയായ ‘റിച്ച് എക്സ്ക്ലൂസീവ് കോഫി’ ഈ കാപ്പി വില്ക്കുന്നതില്നിന്നു പിന്മാറി. മൃഗസംരക്ഷണ സ്ഥാപനമായ പെറ്റയുടെ നേതൃത്വത്തില്‍ നടന്ന വലിയ ക്യാംപെയ്നു ശേഷമാണു തീരുമാനം. കമ്ബനിയുടെ തീരുമാനത്തില്‍ അഭിനന്ദനമറിയിച്ച പെറ്റ, സമ്മാനമായി ഒരു ബോക്സ് ചോക്കലേറ്റ് നെതര്‍ലന്‍ഡ്സിലെ കമ്ബനി കാര്യാലയത്തില്‍ എത്തിച്ചിട്ടുമുണ്ട്.
സിവറ്റ് കോഫി എന്ന പേരിലും കോപ്പി ലുവാക് അറിയപ്പെടുന്നുണ്ട്. വളരെ വിലയേറിയ കാപ്പിപ്പൊടി ഇനങ്ങളില്‍ ഒന്നാണ് കോപ്പി ലുവാക്. ഇന്തൊനീഷ്യയിലാണ് ഈ കാപ്പിപ്പൊടി തയാര്‍ ചെയ്യുന്ന രീതിയുടെ തുടക്കം. ഇന്തൊനീഷ്യയിലെ സുമാത്ര, ബാലി, സുലവെസി, ഈസ്റ്റ് ടയ്മൂര്‍ ദ്വീപുകളിലും ഫിലിപ്പീന്‍സിലുമൊക്കെ ഈ രീതിയുണ്ട്. മികവും രുചിയുമുള്ള കാപ്പിക്കുരുക്കള്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത ശേഷം ഇതു മരപ്പട്ടികള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയാണ് ഇതിലെ പ്രാഥമിക ഘട്ടം. മരപ്പട്ടിയുടെ ദഹനവ്യവസ്ഥ ഭാഗികമായി ഈ കാപ്പിക്കുരുക്കളെ ദഹിപ്പിക്കുകയും പുറന്തള്ളുകയും ചെയ്യും. മരപ്പട്ടിയുടെ വിസര്‍ജ്യത്തിനൊപ്പം പുറത്തുവരുന്ന ഈ പകുതി ദഹിച്ച കാപ്പിക്കുരുക്കള്‍ ശുചിയാക്കിയ ശേഷം പ്രത്യക രീതിയില്‍ ഉണക്കിപ്പൊടിച്ചാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത്. കിലോയ്ക്ക് 100 ഡോളര്‍ മുതല്‍ 1300 ഡോളര്‍ വരെ വില വരുന്ന കോപ്പി ലുവാക് വകഭേദങ്ങളുണ്ട്.
എന്നാല്‍ പരിസ്ഥിതി, മൃഗചൂഷണ വിഷയങ്ങളും ഈ കാപ്പിയുടെ നിര്‍മാണത്തിനു പിന്നില്‍ ആരോപിക്കപ്പെടുന്നുണ്ട്. ആദ്യകാലങ്ങളില്‍ ആളുകള്‍ മരപ്പട്ടി വിസര്‍ജിക്കുന്ന കാപ്പിക്കുരുക്കള്ക്കായി കാട്ടില്‍ തേടിയലഞ്ഞു ശേഖരിച്ചു തയാര്‍ ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ കാപ്പിയുടെ ഡിമാന്‍ഡ് തിരിച്ചറിഞ്ഞതോടെ ഈ രീതി വാണിജ്യവത്കരിക്കപ്പെട്ടു. മരപ്പട്ടികളെ കൂട്ടിലാക്കി ഇവയെ നിര്‍ബന്ധിതമായി കാപ്പിക്കുരു ഭക്ഷണമായി നല്‍കിയുള്ള കാപ്പിയുല്പാദന രീതി തുടങ്ങി. ഇത് മൃഗചൂഷണമാണെന്ന് പെറ്റ ഉള്‍പ്പെടെ പല ആക്ടിവിസ്റ്റ് സംഘടനകളും അഭിപ്രായപ്പെടുന്നു..
കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്നതിനായി വന്യജീവിയായ സിവെറ്റിനെ കൂട്ടത്തോടെ കാട്ടിൽനിന്ന് പിടിച്ചുകൊണ്ടുവന്ന് കൂട്ടിലടച്ച് വളർത്തുകയാണ് ഇവിടെ. തികച്ചും വൃത്തിഹീനവും അനാരോഗ്യപരവുമായ സാഹചര്യത്തിലാണ് ഈ മൃഗങ്ങൾ കഴിയുന്നത്. പലപ്പോഴും പോഷകാഹാരക്കുറവുമൂലം ഇവ കൂടുകളിൽ തളർന്നു കിടക്കുന്നതും കാണാം. വെരുകിനെ കൂട്ടിലിട്ടു വളർത്തി, കാപ്പിക്കുരു കഴിപ്പിച്ച്, കാഷ്ഠത്തിൽനിന്നു കാപ്പിക്കുരു സംസ്കരിച്ചെടുക്കുന്നത് ഇന്തൊനീഷ്യയിലിപ്പോൾ വലിയ വ്യവസായമാണ്.രാത്രിയിൽ മാത്രം സഞ്ചരിക്കുന്ന ഈ മൃഗങ്ങളെ പകൽസമയങ്ങളിൽ വിനോദസഞ്ചാരികൾക്ക് മുമ്പിൽ പ്രദർശിപ്പിക്കാനും കച്ചവടക്കാർ മടിക്കാറില്ല.