കെ എസ് ആർ ടി സിയിൽ ശമ്പള പ്രതിസന്ധി മാറിയില്ല ; സമരവുമായി മുന്നോട്ട് പോവുമെന്ന് ഇടത് സംഘടന
കെ എസ് ആർ ടി സിയിൽ ശമ്പള പ്രതിസന്ധി തുടരുകയാണ്. ശമ്പളത്തിന്റെ കാര്യത്തിൽ അവ്യക്തത തുടരുന്ന സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇടത് സംഘടന. എല്ലാ മാസവും ശമ്പളം കിട്ടാനായി സമരം ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിയ കെ എസ് ആർ ടി ഇ എ പ്രതിസന്ധിക്ക് കെ എസ് ആർ ടി സി തന്നെ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.
20 ആം തിരയതി നിശ്ചയിച്ച ചീഫ് ഓഫീസ് വളയലിൽ ഒരു മാറ്റവും ഇല്ല. കൂടുതൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോയില്ലെങ്കിൽ മാനേജ്മെന്റ് തിരുത്താൻ തയ്യാറാവില്ലെന്ന് സംഘടന കുറ്റപ്പെടുത്തി. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇന്നമുതൽ ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകിയിരുന്നു. 35 കോടി രൂപ അധിക സഹായം വേണമെന്ന് കെ എസ് ആർ ടി സി സർക്കാറിനോട് ആവശ്യപ്പെട്ടു.
മെയ് മാസത്തെ ശമ്പളം ഇതുവരെ ജീവനക്കാരിൽ എത്തിയില്ല. ഇതിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ഇരുപതാം തിയതി ചീഫ് ഓഫീസ് വളയുന്നതിന് ആഹ്വാനം ചെയ്തത് സി ഐ ടി യു ആണ്. ഈ സമര പ്രഖ്യാപനത്തോടെയാണ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം കൊടുക്കാൻ ഗതാഗതി മന്ത്രി നിർദേശം നൽകിയത്
Content Highlights : KSRTC left organization strike on Salary delay