ഈ മാസം കെഎസ്ആർടിസിക്ക് 164 പുതിയ ബസ്സുകൾ

ഈ മാസം കെഎസ്ആർടിസിക്ക് നിരവധി പുതിയ ബസ്സുകൾ . ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക്, പ്രീമിയം സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ എന്നിങ്ങനെ 164 ബസുകൾ ഈ മാസം പുറത്തിറങ്ങും . ബസുകളുടെ പരീക്ഷണ ഓട്ടം മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ദേശീയപതാകയുടെ കളർ തീമിലാണ് സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ ബസുകൾ. പുഷ്ബാക് ലെതർ സീറ്റുകൾ, ചാർജിങ് സൗകര്യം, ടിവി, സിസിടിവി ക്യാമറ തുടങ്ങിയവയുണ്ട്. ഇംഗ്ലണ്ടിലെ കവെൻട്രി യൂണിവേഴ്സിറ്റിയിൽ ഓട്ടമൊബീൽ ഡിസൈനിങ് ആൻഡ് ട്രാൻസ്പോർട്ട് പഠിച്ച ജി. ആദിതൃ കൃഷ്ണനും സുഹൃത്ത് തിരുവനന്തപുരം സ്വദേശി അമൽ ജോക്കിൻ സാലറ്റുമാണ് പുതിയ ബസുകളുടെ ഡിസൈൻ തയാറാക്കിയത്. മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ മകനാണ് ആദിത്യ കൃഷ്ണൻ. സീറ്റർ കം സ്ലീപ്പർ ബസുകളിൽ സീറ്റുകൾക്ക് മുകളിലായാണ് ബെർത്തുകളുള്ളത്. ഒരു വശത്ത് സിംഗിൾ ബെർത്തും മറുഭാഗത്ത് ഡബിൾ ബെർത്തും.