ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി
ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല. സാമ്പത്തിക സംവരണത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ചുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുന്നത് തുടരുന്നതിനാലാണ് ഹര്‍ജി വീണ്ടും മാറ്റിയത്. ഇതോടെ 31-ാമത്തെ തവണയാണ് ലാവലിന്‍ ഹര്‍ജി മാറ്റിവെക്കപ്പെടുന്നത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കാനിരുന്നത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ലാവലിന്‍ കേസ് മാറ്റരുതെന്ന് ചീഫ് ജസ്റ്റിസ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. കേസ് നിരന്തരം മാറ്റിവെക്കുന്ന കാര്യം അഭിഭാഷക എം.കെ.അശ്വതി ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ഈ നിര്‍ദേശം.
കേസില്‍ ശക്തമായ തെളിവു നല്‍കണമെന്ന് ജസ്റ്റിസ് ലളിത് നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ നിര്‍ദേശിച്ചിരുന്നു.