പരിസ്ഥിതിലോല മേഖല; ഇടുക്കിയില്‍ എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താലുകള്‍
പരിസ്ഥിതിലോല മേഖലാ പ്രശ്നത്തില്‍ ഇടുക്കിയില്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് മുന്നണികള്‍. ജൂണ്‍ 10 വെള്ളിയാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍. വെള്ളിയാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍ നടക്കുക.
ജൂണ്‍ 16നാണ് യുഡിഎഫ് ഹര്‍ത്താല്‍. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്ന ആവശ്യത്തിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആരോപണവും യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
ഈ ഉത്തരവിനെ മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗ സമീപനം സ്വീകരിക്കുകയാണെന്നും എല്‍ഡിഎഫ് പറയുന്നു. വനസംരക്ഷണ നയത്തിന്റെ ഭാഗമായാണ് ഉത്തരവെന്നും വിധിയില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
Content Highlights: Idukki, Harthal, Buffer Zone, Forest