വിഴിഞ്ഞത്ത് മദ്യശാലകള്‍ രണ്ടു ദിവസം അടച്ചിടാന്‍ നിര്‍ദേശം
വിഴിഞ്ഞത്തെ തുറമുഖ നിര്‍മാണത്തിനെതിരായ സമരത്തിന്റെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ രണ്ടു ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഈ ഉത്തരവ് നല്‍കിയിരിക്കുന്നത്. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ തീരുമാനമാകാത്തതുകൊണ്ട് സമരം തുടരാനാണ് തീരുമാനം. അഞ്ച് ആവശ്യങ്ങളില്‍ അടിയന്തര പരിഹാരം ഉറപ്പു നല്‍കിയും രണ്ടു പ്രധാന ആവശ്യങ്ങളില്‍ തീരുമാനമാകാതെയുമാണ് മന്ത്രിമാരായ വി. അബ്ദുറഹിമാനും ആന്റണി രാജുവും സമരസമിതി നേതാക്കളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച അവസാനിച്ചത്.
7 ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിലെ 5 ആവശ്യങ്ങള്‍ അംഗീകരിച്ചു. ഇവ സമയബന്ധിതമായി നടപ്പാക്കും. എന്നാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചു തീരശോഷണത്തെക്കുറിച്ചു പഠിക്കുക, മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി എന്നീ ആവശ്യങ്ങളില്‍ തീരുമാനമായില്ല. ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരമൊരുക്കുമെന്നു മന്ത്രി വി.അബ്ദുറഹിമാന് അറിയിച്ചു.