മനുഷ്യനെ മനുഷ്യനായി കാണുന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് വിട ചൊല്ലിയിരിക്കുന്നത്; മുലായം സിങ്ങിന്റെ മരണത്തില്‍ എം എ നിഷാദ്
മുലായം സിങ് യാദവിന്റെ മരണത്തില്‍ അനുശോചനക്കുറിപ്പുമായി എം എ നിഷാദ്. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് ഇന്ന് വിടചൊല്ലിയിരിക്കുന്നതെന്ന് നിഷാദ് ഫെയിസ്ബുക്കില് കുറിച്ചു. മികച്ച സോഷ്യലിസ്റ്റ്, തികഞ്ഞ മതേതരവാദി, ജനകീയ നേതാവ് തുടങ്ങി അദ്ദേഹത്തെക്കുറിച്ചുള്ള വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല. തൊണ്ണൂറുകളിലെ മധ്യകാലം ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ മുഴങ്ങി കേട്ട,ഒരു മുദ്രാവാക്യമുണ്ട്, ”ഹല്ലാ ബോല്‍”. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംജി ഉയര്‍ത്തിയ മുദ്രാവാക്യം. യുപിയിലെ
തെരുവോരങ്ങളില്‍ മാത്രമല്ല, കേരളത്തിലും ആ മുദ്രാവാക്യം ഏറ്റുചൊല്ലാന്‍ കുറച്ചു പേരുണ്ടായിരുന്നെന്നും നിഷാദ് കുറിക്കുന്നു.
പോസ്റ്റിലെ വാചകങ്ങള്‍ ഇങ്ങനെ
മുലായം സിംഗ് യാദവ് ജീ…വിട വാങ്ങി !
മികച്ച സോഷ്യലിസ്റ്റ്..
തികഞ്ഞ മതേതര വാദി…
ജനകീയ നേതാവ്…
വിശേഷണങ്ങള്‍,അവസാനിക്കുന്നില്ല …
തൊണ്ണൂറുകളിലെ,മധ്യ കാലം…ഇന്‍ഡ്യന്‍
രാഷ്ട്രീയത്തില്‍ മുഴങ്ങി കേട്ട,ഒരു മുദ്രാവാക്യമുണ്ട്…”ഹല്ലാ ബോല്‍”
സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംജി
ഉയര്‍ത്തിയ മുദ്രാവാക്യം,യൂ പി യിലെ
തെരുവോരങ്ങളില്‍ മാത്രമല്ല…ഇങ്ങ്
തെക്ക് കേരളത്തിലും,ആ മുദ്രാവാക്യം
ഏറ്റ് ചൊല്ലാന്‍ ഞങ്ങള്‍ കുറച്ച് പേരുമുണ്ടായിരുന്നു…വര്‍ഗ്ഗീയതക്കെതിരെ
ജാതി വിവേചനത്തിനെതിരെ,ദളിത്,
നൂനപക്ഷ വിഭാഗത്തിന് നേരെയുളള
അക്രമങ്ങള്‍ക്കുമെതിരെ,ഉച്ഛത്തില്‍
ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു
”ഹല്ലാ ബോല്‍”…
സമാജ് വാദി പാര്‍ട്ടി അഖിലേന്ത്യാ
സെക്രട്ടറി,എന്റ്റെ പ്രിയ സുഹൃത്ത്
ജോ ആന്റ്റണി ക്കൊപ്പം,തോളോട്
തോള് ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിച്ചു.
കേരള രാഷ്ട്രീയത്തില്‍ ഒരു പക്ഷെ,
സമാജ് വാദി പാര്‍ട്ടി പ്രസക്തമല്ലായിരിക്കാം
പക്ഷെ മുലായംജീയും,ആ പാര്‍ട്ടിയും
മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ക്ക്
എന്നും പ്രസക്തിയുണ്ട്….
മനുഷ്യനെ മനുഷ്യനായി കാണുന്ന
ഒരു പ്രസ്ഥാനത്തിന്റ്റെ അമരക്കാരനാണ്
ഇന്ന് വിട ചൊല്ലിയിരിക്കുന്നത്…
ഡല്‍ഹിയിലെ അദ്ദേഹത്തിന്റ്റെ വസതിയില്‍,ജോ ആന്റ്റണി യോടൊപ്പം
വര്‍ഷങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശിച്ചത്
ഇന്നും തെളിമയാര്‍ന്ന നല്ലോര്‍മ്മയാണ്.
ധര്‍ത്തീ പുത്ര് മുലായംസിംഗ് യാദവ്ജിക്ക്
പ്രണാമം..