അനധികൃത മദ്യവില്പന; ഒരാള്‍ പിടിയില്‍
Posted On January 22, 2023
0
292 Views

അനധികൃത മദ്യവില്പനയ്ക്കിടെ നാലര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍. കിഴക്കമ്പലം വിലങ്ങ് കമ്മനാട്ട് സന്തോഷ് (40) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. അര ലിറ്ററിന്റെ ഒമ്പതു കുപ്പി മദ്യമാണ് വില്‍പ്പന നടത്തുന്നതിനിടയില്‍ പിടികൂടിയത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് വില്‍പ്പന. പോലീസ് നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ഇന്‍സ്പെക്ടര്‍ വി.പി.സുധീഷ്, എസ്.ഐമാരായ എ.എല്‍. അഭിലാഷ്, കെ.എര്. ഹരിദാസ്, എ.എസ്.ഐ അബൂബക്കര്‍ എസ്.സി.പി.ഒ ടി.എ.അഫ്സല്, അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.