ആലുവയില്‍ യുവാവ് മകളുമായി പാലത്തില്‍ നിന്ന് പെരിയാറ്റിലേക്ക് ചാടി; തെരച്ചില്‍ തുടരുന്നു
ആലുവയില്‍ യുവാവ് മകളുമായി പാലത്തില്‍ നിന്ന് പുഴയില്‍ ചാടി. ചെങ്ങമനാട് സ്വദേശി ലൈജുവാണ് മകള്‍ ആര്യനന്ദയുമായി മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്ന് ചാടിയത്. രാവിലെ 11 മണിയോടെയാണ് സംഭവം. സ്കൂട്ടറില്‍ പാലത്തിനു സമീപമെത്തിയ ശേഷം കുട്ടിയെ പുഴയിലെറിയുകയും ലൈജു പിന്നാലെ ചാടുകയുമായിരുന്നു.
മരിക്കാന്‍ പോകുന്നുവെന്ന് വാട്സ്ആപ്പില്‍ സന്ദേശം അയച്ച ശേഷമാണ് ലൈജു പുഴയില്‍ ചാടിയത്. അഗ്നിരക്ഷാസേനയും പോലീസും ഇരുവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. ദൃക്സാക്ഷികള്‍ അറിയിച്ചതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്.
കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ന്ിന്നു പുറപ്പെടുന്നതിനു മുന്‍പു തന്നെ ലൈജു താന്‍ പുഴയില്‍ ചാടാന്‍ പോകുകയാണെന്ന് വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മെമ്പര്‍ അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.