തെരുവിൽ ഞങ്ങളെ ആക്രമിച്ചത് പോലീസ് നോക്കി നിന്നു….
വെളിപ്പെടുത്തലുമായി അതിജീവിത
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ച സംഭവത്തിൽ രാജ്യമൊട്ടാകെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി വന്നിരിക്കുകയാണ് സംഭവത്തിന്റെ അതിജീവിത. തങ്ങളെ ഉപദ്രവിക്കുന്ന സമയം പോലീസുകാർ അവിടെയുണ്ടായിരുന്നു എന്നാണ് ഇവർ ഇപ്പോൾ വെളുപ്പെടുത്തിയിരിക്കുന്നത്. ഒരു ദേശിയ ചാനെലിനോടാണ് സ്ത്രീകൾ ഈ കാര്യങ്ങൾ വെളുപ്പെടുത്തിയത്. മെയ് 4 നു കാങ്പോപി ജില്ലയിലായിരുന്നു സംഭവം. മെയ്തി വിഭാഗവും കുക്കി വിഭാഗവും തമ്മിലുള്ള സങ്കർഷങ്ങളുടെ ആരംഭ സമയം അയിരുന്നു അത്.
സംഭവത്തെ കുറിച്ച് വിഡിയോയിൽ ഉൾപ്പെട്ട ഒരു അതിജീവിത പറയുന്നതിങ്ങനെ ..” മണിപ്പൂരിലെ പോലീസ് അവിടെയുണ്ടായിരുന്നു, പക്ഷെ അവർ ഞങ്ങളെ സഹായിച്ചില്ല, നാലു പോലീസുകാർ കാറിൽ ഇരുന്ന് അക്രമം നോക്കുന്നത് ഞാൻ കണ്ടിരുന്നു. “മെയ്തി വിഭാഘത്തിൽ നിന്നൊരു ആൾകൂട്ടം തങ്ങളുടെ ഗ്രാമത്തിലേക്കു വരുന്നതായി അവരുടെ അയാൾ വാസികളിൽ നിന്ന് വിവരം ലഭിച്ചിരുന്നു.ഗ്രാമത്തിൽ നിന്ന് ഉടൻ പോകണം എന്നറിയാമായിരുന്നു എന്നാൽ വിഡിയോയിൽ കാണുന്ന രണ്ട് സ്ത്രീകളുടെ കുടുംബങ്ങളെ ജനക്കൂട്ടം പിടികൂടിയിരുന്നു. എന്നും അക്രമത്തിൽ നിന്ന് രക്ഷപെട്ട ആദ്യത്തെ വ്യക്തി ദേശിയ മാധ്യമത്തോടു പറഞ്ഞു.ഈ രക്ഷപെട്ടയാളുടെ അച്ഛനും സഹോദരനും ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടിരുന്നു.
അക്രമികൾ യാതൊന്നും ചിന്തിച്ചിരുന്നില്ല. ഞങ്ങളെ ഒരു കുറ്റി ചെടിയുടെ പ്രേദേശത്തേക്ക് കൊണ്ട് പോയി, മൂന്നുപേർ എന്നെ പിടിച്ചു നിർത്തി, കൂട്ടത്തിൽ ഒരാൾ ഇവരെ പീഡിപ്പിക്കാൻ ആഗ്രഹിക്കുന്നർ വരൂ എന്ന് പറഞ്ഞ കൊണ്ടേ ഇരുന്നു’. ചിലർ ഞങ്ങളോട് വസ്ത്രങ്ങൾ അഴിക്കാൻ പറഞ്ഞു എന്നാൽ ഞങളെ രക്ഷിക്കാൻ ആഗ്രഹിച്ചിരുന്നവരും കൂട്ടത്തിൽ ഉണ്ടായിരുന്നു എന്ന് സ്ത്രീകളിൽ ഒരാൾ പറഞ്ഞു.തങ്ങളെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് ഒരു സ്ത്രീ പറഞ്ഞു. പരാതിയും എഫ് ഐ ആറും ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു എന്നാണ്.കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടു പോകൽ, കൊലപാതകം തുടങ്ങിയ വകുപ്പുകളിൽ ആണ് കേസെടുത്തിരിക്കുന്നത് . എന്നാൽ ഈ പ്രസ്താവനകളിൽ ഒന്നും പോലീസ് പ്രതികരിച്ചിരുന്നില്ല, പിന്നിട് സംഭവം നടന്നു 77 ദിവസങ്ങൾ കഴിഞ്ഞും പ്രീതികരിക്കാത്ത പോലീസിനെതിരെ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം സംഭവത്തെ അവലംബിക്കുകയും കേസ് എടുത്ത വിവരം മണിപ്പൂർ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചത് .
“ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്ന വീഡിയോകൾ കാണിച്ച് ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കാൻ സാധ്യതയുണ്ട്” എന്ന് സർക്കാർ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി മാധ്യമപ്രവർത്തക വസുധ വേണുഗോപാൽ ട്വീറ്റ് ചെയ്തു .
ക്രൂരതക്ക് ഇരകളായ രണ്ടു സ്ത്രീകളെയും ഇൻഡിജിനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറം അംഗമായ ഗ്രേസി കണ്ടു സംസാരിച്ചു.
അവരുടെ കഥകൾ ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ വീഡിയോ കണ്ടപ്പോൾ എന്റെ ഹൃദയത്തിൽ കൂടുതൽ ഭാരം അനുഭവപെട്ടു എന്നും അവർ പറഞ്ഞു . വീഡിയോ പ്രചരിപ്പിക്കുന്നത് തടയാൻ കേന്ദ്ര ഐ ടി മന്ത്രാലയം അതാതു പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്നുണ്ട്.
മണിപ്പൂർ പോലീസ് മെയ്തേയ് സമുദായത്തെ അനുകൂലിക്കുകയാണെന്ന് കഴിഞ്ഞ രണ്ട് മാസമായി കുക്കി കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ അവകാശപ്പെട്ടു.
ക്രൂരമായ സംഭവം നോക്കി നിൽക്കുക മാത്രം ചെയ്ത പോലീസിന്റെ പ്രവർത്തി ഇത് നായികരിക്കുന്നതാണെന്നു വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഈ ആരോപണത്തെ കുറിച്ചു പോലീസ് പ്രതികരിച്ചിട്ടില്ല.എന്നാൽ വീഡിയോയുടെ സഹായത്തോടെ മുഖ്യ പ്രതികളിൽ ഒരാളായ തൗബൽ ജില്ലയിലെ ഹെരദാസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്,രണ്ടു സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുന്നതിന്റെ വീഡിയോ ബുധനാഴ്ച മുതൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയായിരുന്നു.
കുറ്റവാളികളെ നീയാമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകുന്നതായും, പ്രതികൾക്കു ശിക്ഷ വാങ്ങി നല്കാൻ നിയമത്തിന്റെ ഏതറ്റം വരെ പോകുമെന്നും പ്രധാനമന്ത്രിയും പ്രതികരിച്ചു.മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം ആണിത്
കൂടാതെ കുറ്റവാളികൾക് പരമാവധി വധ ശിക്ഷ വാങ്ങി കൊടുക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ ആണെന്നും മണിപ്പൂർ മുഖ്യമന്ത്രി ബീരേന് സിങ് പറഞ്ഞു