നടി മഞ്ജിമ മോഹന്‍ വിവാഹിതയായി
നടി മഞ്ജിമ മോഹന്‍ വിവാഹിതയായി. മുതിര്‍ന്ന തമിഴ് താരം കാര്‍ത്തിക്കിന്റെ മകന് ഗൗതം കാര്‍ത്തിക്കാണ് വരന്. ചെന്നൈ ഗ്രീന്‍ മെഡോസ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
2019ല്‍ ദേവരാട്ടം എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ ചിത്രം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ പ്രണയം പ്രഖ്യാപിച്ചത്. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളായ മഞ്ജിമ 1997ല്‍ കളിയൂഞ്ഞാല് എന്ന ചിത്രത്തില്‍ ബാലതാരമായാണ് എത്തിയത്.
തെങ്കാശിപ്പട്ടണം, പ്രിയം, മയില്‍പ്പീലിക്കാവ് തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി ശ്രദ്ധനേടി. 2015ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം ഒരു വടക്കന്‍ സെല്‍ഫിയിലാണ് മഞ്ജിമ ആദ്യമായി നായികയാകുന്നത്. തൊട്ടടുത്ത വര്‍ഷം തമിഴില്‍ അച്ചം എന്‍പത് മടൈമടയാ എന്ന ചിത്രത്തില്‍ ചിമ്പുവിന്റെ നായികയായി. പിന്നീട് തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.