വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പതിനേഴുകാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചു
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍കുഞ്ഞിനാണ് പെണ്‍കുട്ടി ജന്മം നല്‍കിയത്.
ഞായറാഴ്ച രാവിലെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.