ഓണം ബമ്പറടിച്ച ഭാഗ്യവാനെ കണ്ടെത്തി; 25 കോടി ശ്രീവരാഹം സ്വദേശിയായ ഓട്ടോ ഡ്രൈവര് അനൂപിന്
Posted On September 18, 2022
0
301 Views

കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന സമ്മാനത്തുകയടിച്ച ഭാഗ്യവാനെ കണ്ടെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് 25 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. അനൂപ് എടുത്ത TJ 750605 നമ്പര് ടിക്കറ്റിനാണ് ഭാഗ്യസമ്മാനം ലഭിച്ചത്. ഓട്ടോ ഡ്രൈവറായ അനൂപ് ശനിയാഴ്ച വൈകിട്ടാണ് ടിക്കറ്റെടുത്തത്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്സിയില് നിന്നാണ് ലോട്ടറിയെടുത്തത്. അനൂപിന്റെ അച്ഛന്റെ സഹോദരിയുടെ മകള് സുജയ ലോട്ടറി ഏജന്സിയിലെ ജീവനക്കാരിയാണ്. സുജയയുടെ കയ്യില് നിന്നാണ് അനൂപ് ലോട്ടറിയെടുത്തത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025