കൊച്ചിയില്‍ വീണ്ടും പാതിരാക്കൊലപാതകം; കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു
കൊച്ചി, കലൂരില്‍ ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഗാനമേളയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കലൂര്‍ സ്റ്റേഡിയത്തിന് സമീപം സ്വകാര്യ കമ്പനി നടത്തിയ ഗാനമേള-ഡിജെ പരിപാടിക്കിടെയായിരുന്നു സംഭവം.
ലേസര്‍ ഷോയിലെ ലൈറ്റ് ഓപ്പറേറ്ററായിരുന്നു രാജേഷ്. പരിപാടി കാണാനെത്തിയ രണ്ടു പേര് ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി. സംഘാടകര്‍ ഇവരെ പരിപാടിയില്‍ നിന്ന് പുറത്താക്കി. പരിപാടിക്കു ശേഷം തിരിച്ചെത്തിയ യുവാക്കള്‍ സംഘാടകരെ ആക്രമിച്ചു. ഒരാള്‍ കല്ലുകൊണ്ട തലയ്ക്കടിക്കാന്‍ ശ്രമിച്ചു. രാജേഷിന്റെ സുഹൃത്തുക്കള്‍ ഇത് തടഞ്ഞെങ്കിലും പ്രതി കയ്യിലിരുന്ന കത്തികൊണ്ട് രാജേഷിനെ കുത്തുകയായിരുന്നു.
കൃത്യത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. രാജേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പാലാരിവട്ടം പോലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്. കൊച്ചി നഗരത്തില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ നടക്കുന്ന ആറാമത്തെ കൊലപാതകമാണ് ഇത്.