പാലക്കാട് സര്‍ക്കാര്‍പതി പാല് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍

പാലക്കാട് മീനാക്ഷിപുരം സര്‍ക്കാര്‍പതി ആദിവാസി ഉന്നതിയില്‍ പാല് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍. ചിറ്റൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറോടൊണ് പട്ടിക വര്‍ഗ വികസന ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയത്. കുഞ്ഞിന്റെ അമ്മയ്ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത്താനും തീരുമാനമായി.ഇന്നലെയായിരുന്നു മീനാക്ഷിപുരം സര്‍ക്കാര്‍പതി ആദിവാസി ഉന്നതിയിലെ പാര്ത്ഥിപന്-സംഗീത ദമ്പതികളുടെ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചത്. കുഞ്ഞിന് പാല് നല്‍കുന്നതിനിടെ അനക്കമില്ലെന്ന് കണ്ടതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ ഗര്‍ഭാവസ്ഥയില്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ടിയിരുന്ന ആനൂകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന ആരോപണവുമായി സംഗീത രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ വിഷയത്തില്‍ ഇടപെട്ടത്.