ഒരു ജുഡീഷ്യല് അന്വേഷണത്തിനെങ്കിലും ഉത്തരവിടുമെന്നാണ് ഞാന് പ്രതീക്ഷിച്ചത്; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി പി സി ജോര്ജ്
വാര്ത്താസമ്മേളനത്തിന് പിന്നാലെ മുഖ്യമന്ത്രിക്ക് തുറന്ന കത്തില് പരിഹാസവുമായി പി സി ജോര്ജ്. വാര്ത്താസമ്മേളനം നിരാശപ്പെടുത്തി. സ്വര്ണ്ണക്കള്ളക്കടത്തിന്റെ പേരില് ജനമനസില് ആരോപണ വിധേയമായിരിക്കുന്ന അങ്ങയെയും കുടുംബത്തെയും നാണക്കേടില് നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യല് അന്വേഷണത്തിനെങ്കിലും ഉത്തരവിടുമെന്നാണ് താന് പ്രതീക്ഷിച്ചത്. അതോടൊപ്പം രാജിവെച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് അങ്ങ് വെല്ലുവിളിച്ചിരുന്നുവെങ്കില് എത്ര നന്നായിരുന്നുവെന്നും ജോര്ജ് ഫെയിസ്ബുക്കില് കുറിച്ചു.
ചുരുങ്ങിയത് ഒരു സിബിഐ അന്വേഷണമെങ്കിലും പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളര്ത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും ജോര്ജ് പരിഹസിച്ചിു. ആരോപണങ്ങളും വിവാദങ്ങളും തുടരുന്നതിനിടെ 37 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടത്. തനിക്കെതിരെ ഉയര്ന്ന ആരോപണങ്ങള് മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് നിഷേധിച്ചിരുന്നു.
പി സി ജോര്ജിന്റെ പോസ്റ്റിന്റെ പൂര്ണ്ണരൂപം
മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത്
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
അങ്ങയുടെ പത്രസമ്മേളനം വലിയ ആവേശത്തോടെയാണ് നോക്കിയിരുന്ന് പൂര്ണ്ണമായും ഞാന് കണ്ടത്. അങ്ങ് എന്നെ നിരാശപ്പെടുത്തി. ഞാന് പ്രതീക്ഷിച്ചത് സ്വര്ണകളളക്കടത്തിന്റെ പേരില് ജനമനസ്സില് ആരോപണ വിധേയമായിരിക്കുന്ന അങ്ങയേയും കുടുംബത്തെയും നാണക്കേടില് നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യല് അന്വേഷണത്തിന് എങ്കിലും ഉത്തരവ് ഇടുമെന്നാണ്. അതോടൊപ്പം തന്നെ രാജിവെച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് അങ്ങ് വെല്ലുവിളിച്ചിരുന്നു എങ്കില് എത്ര നന്നായിരുന്നു. ചുരുങ്ങിയത് ഒരു സിബിഐ അന്വേഷണം എങ്കിലും പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളര്ത്തണമെന്നാണ് എന്റെ അഭിപ്രായം.
സ്നേഹപൂര്വ്വം
പി സി ജോര്ജ്
Content Highlights: Pinarayi Vijayan, P C George, Press Meet, Swapna Suresh