പ്രധാനമന്ത്രിക്ക് പഞ്ചാബില്‍ സുരക്ഷാവീഴ്ചയുണ്ടായി; സുപ്രീംകോടതി സമിതി
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഫിറോസ്പുരിലെ റാലിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരേ പ്രതിഷേധക്കാര്‍ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ പോലീസ് സുരക്ഷാവീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി സമിതി.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തക്കുറിച്ച് പഞ്ചാബിലെ ഫിറോസ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ടിന് നേരത്തെ വിവരങ്ങള്‍ നല്‍കിയിരുന്നെങ്കിലും മതിയായ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ പോലീസ് വിഴ്ച വരുത്തിയെന്നാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സുപ്രീംകോടതി സമിതിയുടെ കണ്ടെത്തല്‍.