ക്ലിഫ് ഹൗസില് സുരക്ഷാവീഴ്ച; ഗാര്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ തോക്കില് നിന്ന് അബദ്ധത്തില് വെടിപൊട്ടി
Posted On December 6, 2022
0
366 Views
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില് സുരക്ഷാവീഴ്ച. ഗേറ്റില് ഗാര്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ തോക്കില് നിന്ന് അബദ്ധത്തില് വെടിപൊട്ടി. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില് സംഭവിച്ചുവെന്നാണ് ഉദ്യോഗസ്ഥന് നല്കുന്ന വിശദീകരണം.
രാവിലെ മുഖ്യമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് സംഭവമുണ്ടായത്. സംഭവത്തില് ആര്ക്കും പരിക്കേറ്റിട്ടില്ല. തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസുകാരനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













