പൊതുജനങ്ങള്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ പോലീസ് പരിശീലനം നല്‍കും; ഉത്തരവ് പുറത്ത്
പൊതുജനങ്ങള്‍ക്ക് തോക്ക് ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കാനൊരുങ്ങി പോലീസ്. എആര്‍ ക്യാമ്പുകളില്‍ ഇതിന് സൗകര്യമൊരുക്കാനാണ് തീരുമാനം. 5000 രൂപ ഫീസ് ഈടാക്കിക്കൊണ്ടായിരിക്കും പരിശീലനം. ഇതിനായുള്ള സിലബസും തയ്യാറായിക്കഴിഞ്ഞു. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് നടപടി.
തോക്ക് ലൈസന്‍സുണ്ടായിട്ടും ഉപയോഗിക്കാന്‍ അറിയില്ലെന്ന് കാട്ടി ലഭിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. ലൈസന്‍സ് ലഭിച്ചവര്‍ക്ക് പരിശീലനം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സുള്ളവര്‍ക്ക് മാത്രമാണ് പരിശീലനം നല്‍കുക.
മൂന്നു മാസത്തിലൊരിക്കലായിരിക്കും പരിശീലനമെന്ന് ഡിജിപി അനില്‍ കാന്ത് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളുടെ രണ്ടാമത്തെ ആഴ്ച ആരംഭിക്കുന്ന പരിശീലനം 13 ദിവസം നീളും.
Content Highlights: Police, Gun, Arms Training, Civilians