ശ്രീനാഥ് ഭാസി ലഹരി മരുന്ന് ഉപയോഗിച്ചോ എന്ന് പരിശോധിക്കും; രക്തം, തലമുടി, നഖം എന്നിവയുടെ സാമ്പിള്‍ ശേഖരിച്ചു

നടന് ശ്രീനാഥ് ഭാസിക്കെതിരെ കൂടൂതല്‍ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. ശ്രീനാഥ് ഭാസി ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിന്റെ ഭാഗമായി നടന്റെ നഖം, മുടി, രക്തം എന്നിവയുടെ സാമ്പിള്‍ ശേഖരിച്ചു. തിങ്കളാഴ്ച അറസ്റ്റിലായതിനു ശേഷം തൃപ്പൂണിത്തുറ താലൂക്ക് ആശിപത്രിയില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്.
അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞുവെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള അവതാരകയുടെ പരാതിയില്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് മരട് പോലീസ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കേസില്‍ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുമെന്നാണ് വിവരം. ലഭ്യമായ ദൃശ്യങ്ങളില്‍ നടന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.
ഇതോടെയാണ് ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയം പോലീസിന് തോന്നിയത്. അവതാരകയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നടനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.. ചട്ടമ്പി സിനിമയുടെ നിര്‍മാതാവിനോടും ഹാജരാകാന്‍ സംഘടന ആവശ്യപ്പെട്ടു.