പോലീസിനെ വെട്ടിച്ച് മുങ്ങിയ പ്രവീണ്‍ റാണ പിടിയില്‍
സേഫ് ആന്‍ഡ് സ്ട്രോംഗ് തട്ടിപ്പുകേസില്‍ പ്രതിയായ പ്രവീണ്‍ റാണ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കൊച്ചി ചിലവന്നൂരിലെ ഫ്ളാറ്റില്‍ നിന്ന് പോലീസിനെ വെട്ടിച്ച് മുങ്ങിയ ഇയാള്‍ നാടു വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തൃശൂര്‍ പോലീസ് ചിലവന്നൂരിലെ ഫ്ളാറ്റില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ മറ്റൊരു ലിഫ്റ്റിലൂടെ ഇയാള്‍ കടന്നു കളയുകയായിരുന്നു.
കൊച്ചി സിറ്റി പോലീസില്‍ അറിയിക്കാതെ തൃശൂര്‍ പോലീസ് ഏതാനും ദിവസമായി കൊച്ചിയില്‍ ഇയാള്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. ചിലവന്നൂരില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ കയറിയ വാഹനം ചാലക്കുടിയില്‍ വെച്ച് തടഞ്ഞെങ്കിലും പ്രതിയെ കിട്ടിയില്ല. അങ്കമാലിക്കും ആലുവയ്ക്കുമിടയില്‍ ഇയാള്‍ ഇറങ്ങിയതായാണ് സൂചന.
പ്രവീണ്‍ ‘സേഫ് ആന്‍ഡ് സ്ട്രോങ് നിധി’ എന്ന പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 കേസുകള്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ്.
ഇയാള്‍ക്ക് കൊച്ചിയിലെ വിവാദമായ ഒരു ബാറില്‍ സാമ്പത്തിക പങ്കാൡത്തമുണ്ട്. പൂനെയില്‍ ഡാന്‍സ് ബാറും സ്വന്തമായുണ്ടെന്നാണ് വിവരം. കൊച്ചിയില്‍ പോലീസ് ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും വിവരമുണ്ട്.