അഴിമതിയാരോപണം: പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കി
അഴിമതിയാരോപണത്തെ തുടര്‍ന്ന് പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കി മുഖ്യമന്ത്രി ഭഗവന്ത് മന്. പുറത്താക്കിയതിന് തൊട്ട് പിന്നാലെ പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം വിജയ് സിംഗ്ലയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആരോഗ്യവകുപ്പിന്റെ ടെന്‍ഡറുകളിലും പര്‍ച്ചേസുകളിലും മന്ത്രി ഒരുശതമാനം കമ്മീഷന് ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി നടപടിയെടുത്തത്. മുഖ്യമന്ത്രിക്ക് നേരിട്ട് ലഭിച്ച പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് ആരോഗ്യമന്ത്രി കമ്മീഷന് വാങ്ങിയതായി ബോധ്യപ്പെട്ടത്.
ഇന്ത്യയില്‍ ഇത് രണ്ടാം തവണയാണ് അഴിമതി ആരോപണം നേരിട്ട ഒരു മന്ത്രിയെ പുറത്താക്കുന്നത്. സംസ്ഥാനത്ത് ഒരുതരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന് വ്യക്തമാക്കി.
Content Highlight – Punjab Health Minister Vijay Singla sacked for corruption