കണ്ണൂരില്‍ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു; ദയാവധം നടത്തും
കണ്ണൂരില്‍ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. ചിറ്റാരിപറമ്പില്‍, ഇരട്ടക്കുളങ്ങര ഞാലില്‍ സ്വദേശിനി പി കെ അനിതയുടെ പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മുതലാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങഅങിയത്. അക്രമകാരിയാകുകയും വായില്‍ നിന്നും മൂക്കില്‍ നിന്നും നുരയും പതയും വരികയും ചെയ്തു.
വീട്ടുകാര്‍ ജില്ലാ പഞ്ചായത്തില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് മഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ചിറ്റാരിപ്പറമ്പ് മൃഗാശുപത്രിയിലെ ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. പേവിഷ ബാധ സ്ഥിരീകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു.
പശുവിനെ ദയാവധം നടത്താനാണ് തീരുമാനം. പശുവിന് മരുന്ന് നല്കിയ മൂന്ന് പേര് കൂത്തുപറമ്പ് ബ്ലോക്ക് തൊടീക്കളം ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി. അഞ്ചുമാസം പ്രായമുള്ള കിടാവിന് പ്രതിരോധ കുത്തിവെയ്പ്പ് നടത്തി മാറ്റി നിര്‍ത്തിയിരിക്കുകയാണ്.