സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യത്തിനെതിരെ ശബരിമല ആചാര സംരക്ഷണ സമിതി
സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യത്തിന് എതിരെ ശബരിമല ആചാര സംരക്ഷണ സമിതി. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ള കേസില്‍ കക്ഷിചേരാന്‍ സമിതി അപേക്ഷ നല്കി. വിവാഹം എന്ന സംവിധാനത്തെ തകര്‍ക്കുന്നതിനാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് പറയുന്നതെന്ന് സമിതി പറയുന്നു.
പരമ്പരാഗതമായ സംസ്കാരങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള സംഘടനയാണ് ആചാര സംരക്ഷണ സമിതിയെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സമിതി വ്യക്തമാക്കിയിട്ടുണ്ട്. അയ്യപ്പന് ജനിച്ചത് ശിവനും വിഷ്ണുവിനും ആണെന്നും സ്വവര്‍ഗ വിവാഹം പുരാണങ്ങളില്‍ പോലും ഉണ്ടായിരുന്നുവെന്നും സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്കു വേണ്ടി വാദിക്കുന്നവര്‍ക്കു വേണ്ടി ഹാജരായ മുകുള്‍ റോഹ്ത്തഗി കോടതിയില്‍ വാദിച്ചിരുന്നു.