എരുമേലിയില് ശബരിമല തീര്ത്ഥാടകരുടെ വാഹനം മറിഞ്ഞ് പത്തുവയസുകാരിക്ക് ദാരുണാന്ത്യം
Posted On December 16, 2022
0
406 Views

എരുമേലി കണ്ണിമലയില് ശബരിമല തീര്ത്ഥാടകരുടെ വാഹനം മറിഞ്ഞ് പത്തു വയസുകാരി മരിച്ചു. ചെന്നൈ, താംബരം സ്വദേശി സംഘമിത്രയാണ് മരിച്ചത്. 15 തീര്ത്ഥാടകര്ക്ക് പരിക്കേറ്റു. ചെന്നൈയില് നിന്ന് ശബരിമലയിലേക്ക് പോയ തീര്ത്ഥാടകരുടെ വാഹനമാണ് അപകടത്തില് പെട്ടത്.
ഇറക്കത്തില് നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയര് തകര്ത്ത് താഴ്ചയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്. 16 പേര്ക്ക് പരിക്കേറ്റു. അപകടസമയത്ത് 21 പേര് വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല് ആശുപത്രിയിലും കോട്ടയം മെഡിക്കല് കോളേജിലും പ്രവേശിപ്പിച്ചു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025